താൾ:Gadyamala Onnam Bhagam 1911.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ലപരീക്ഷനടത്തിയ മഹാൻ വേറൊരു ദൃഷ്‌ടാന്തത്താലും ഉദാഹരിച്ചിരിക്കുന്നു. ഒരിക്കൽ അദ്ദേഹത്തിൻറെ കൂട്ടിലെ ഒരെറുമ്പ്‌, ശൈശവത്തിലെ പുറം തോലിൽ നിന്ന് നിർഗമിക്കുന്ന വഴി, കാലുകൾക്ക് പരുക്കുകൾ തട്ടി മലർന്നു വീണ് അനങ്ങാൻ പാടില്ലാതെ ആയി. മറ്റു കട്ടെറുമ്പുകൾ അതിനെ ഉപേക്ഷിച്ചില്ലെന്ൻ മാത്രമല്ല, മൂന്നുമാസകാലത്തേക്ക് തീറ്റിപ്പോറ്റുകയും ചെയ്തു. വേറൊരു സന്ദർഭത്തിൽ ഒരേറുമ്പിൻറെ മുൻവശത്തെ കൊമ്പുകളിൽ ഒന്നിനു അറ്റകുറ്റം ഭവിച്ചുപോൽ. കുറെ ദിവസം കൂട്ടിനകത്ത്‌ കിടന്നശേഷം അത് ഒരു ദിവസം പുറത്തിറങ്ങി സഞ്ചരിച്ചുകൊണ്ടിരിക്കെ, സ്വജാതിയിൽപ്പെട്ട മറ്റൊരു കൊമ്പൻ ആക്രമിക്കയും നമ്മുടെ മഹാൻ അവരെ വേർപെടുത്താൻ ശ്രമിച്ചതിൽ ആ പാവപ്പെട്ട എറുമ്പിനു ഹാനിതട്ടി ഒരുവശം തിരിഞ്ഞ്വീണ് കിടപ്പായിപ്പോകയും ചെയ്തു. ഈ അവസ്ഥയിൽ പല എറുമ്പുകളും അതിനെ കടന്നുപോയി. എന്നാൽ ഒരെറുമ്പ്, അടുത്തുചെന്ൻ അതിനെ മണപ്പിക്കയും പരിശോധിക്കയും ചെയ്തശേഷം, വളരെ ദയയോടുകൂടി കൂട്ടിൽ കൊണ്ട്ചെന്നാക്കി. ഈ പ്രവർത്തി കണ്ടുബോധ്യപ്പെട്ട യാതൊരുത്തനും ആ എറുമ്പിനു അനുകമ്പ എന്ന വിശിഷ്ടഗുണം ഇല്ലെന്ന് ഒരുനാളും വിചാരിക്കയില്ല.

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/37&oldid=159605" എന്ന താളിൽനിന്ന് ശേഖരിച്ചത്