താൾ:Gadyamala Onnam Bhagam 1911.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗദ്യമാല-ഒന്നാം ഭാഗം


               റ്റി തിന്നുകൊണ്ടിരുന്ന എറുമ്പുകൾ ബോധം കെട്ടുകിടന്ന തൻറ കൂട്ടരെക്കണ്ടു് ആശ്വയ്യത്തോടുകൂടി
               അടുത്തുചെന്ന് എന്താണു ചെയ്യേണ്ടതെന്നറിയാതെ കുറച്ചുനേരം കുഴങ്ങി നിന്നു.അനന്തരം അവബോധംകെട്ടുകിടന്ന
               എറുമ്പുകളെ എല്ലാം എടുത്തുകൊണ്ടുപോയി,തങ്ങളുടെ കൂട്ടിൽ ഉൾപ്പെടാത്തവരെ കിടങ്ങിൽ എറിഞ്ഞിട്ടു് 
               ശേഷംപേരെ കൂട്ടിൽ കൊണ്ടുചെന്നു സൂക്ഷിച്ചു.മദ്യപാചെയ്തിരുന്ന എറുമ്പുകൾ,കുറേനേരം കിറുങ്ങികിടന്ന
               ശേഷം തലയ്ക്കു വെളിവുണ്ടായി യഥാപൂർവം നിജ ജോലികളിൽ പ്രവേശിക്കയും ചെയ്തു.എറുമ്പുകൾക്കു
               തങ്ങളുടെ ബന്ധുക്കളെ തിരിച്ചറിവാനുള്ള ഈ ശക്തി,വല്ല സങ്കേതവും കാണിച്ചുകൊടുക്കുവാൻ ആ ബന്ധുക്കൾ
               അശക്തന്മാരായിരിക്കുന്ന കാലത്തുകൂടിഉണ്ടെന്നു് ഈ പരീക്ഷയിൽ നിന്നും വെളിവാകുന്നു.
                         
                      ഇതിൽ നിന്നു് എറുമ്പുകൾ അരിഷ്ടതയിലിരിക്കുന്ന തങ്ങളുടെ കൂട്ടുക്കാരെ അനുകമ്പയോടുകൂടി
                സഹായിക്കുന്നു എന്നുള്ള മറ്റൊരു വസ്തുതയും വെളിവാകുന്നുണ്ട്.നേരെമറിച്ച്,ഒരു ചെന്നായൊ കാക്കയൊ
               അവശതയിൽപെട്ടാൽ കൂട്ടുക്കാർ അതിനെ ഓടിച്ചു കളകയൊ കൊല്ലുകയൊ ചെയ്യുന്നു.ഇതിനും എറുമ്പുകളുടെ
               നടപടിക്കുംതമ്മിൽ എന്തു അന്തരം! ഈ അന്തരത്തെ മേൽപ്രസതാവിച്ച





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vadaseri എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/36&oldid=159604" എന്ന താളിൽനിന്ന് ശേഖരിച്ചത്