റ്റേക്കൂട്ടിലെ എറുമ്പുകൾ അവയെ ഉടൻ ആക്രമിച്ച്, കാലിനോ കൊമ്പിണോ പിടിച്ചിഴച്ചു കൊണ്ടുപോയി, പുറത്താക്കുന്നതായി കാണപ്പെടുന്നു.
ആകയാൽ ഒരു സംഘത്തിൽപ്പെട്ട എറുമ്പുകൾക്ക് അതിലുള്ളവയെ തിരിച്ചറിയാൻ കഴിയുമെന്ന് സ്പഷ്ടമാകുന്നു. ഇത്, നിശ്ചയമായും ഗണനീയമായ ഒരു സംഗതിയത്രേ. ഒരേകൂട്ടിൽ ബഹുനാളായി വളർന്നുവന്ന എറുമ്പുകളെ രണ്ടായി പകുത്ത്, ഒരുവര്ഷം ഒൻപതുമാസക്കാലം പ്രത്യേകം പ്രത്യേകം സൂക്ഷിച്ചശേഷവും അവർ പരസ്പരം തിരിച്ചറിയുകയും യഥാപൂർവം ഇഷ്ടമായി കഴിച്ചുകൂട്ടുകയും ചെയ്തതായും, പ്രത്യുത, ഒന്നിച്ചു സഹവസിച്ചിട്ടില്ലാത്ത വേറൊരു കൂട്ടിലുള്ള എറുമ്പുകളെ കണ്ട ഉടൻ ആക്രമിച്ച് കലശൽ കൂട്ടിയതായും ഒരു മഹാൻ പറയുന്നു. ഒരേ കൂട്ടിൽ ഒരുമിച്ച് വളർന്നിട്ടുള്ള എറുമ്പുകൾക്കു പരസ്പരം തിരിച്ചറിവിന്നു വല്ല അടയാളങ്ങളോ സങ്കേതങ്ങളോ ഉണ്ടായിരിക്കുമെന്നാണ് പലരുടെയും അഭിപ്രായം. ഇതിൻറെ നേരുപരിശോധനക്കായി മേൽപറയപ്പെട്ട മഹാൻ രണ്ടു കൂടുകളിൽ നിന്ന ഇരുപത്തിഅഞ്ചുവീതം എറുമ്പുകളെ എടുത്ത്, ഒരു 'വിസ്കി'ക്കുപ്പിക്കകത്തിട്ട് ബോധംകെടുത്തിയശേഷം, കൊണ്ട്ചെന്ൻ ചുറ്റും വെള്ളമുള്ള കിടങ്ങുള്ളതും രണ്ടിൽ ഒരു കൂട്ടിലെ വേറെ വേറെ എറുമ്പുകൾ തീറ്റിതിന്നുകൊണ്ടിരിക്കുന്നതുമായ മേശപ്പുറത്തിട്ടുംവച്ച് കാത്തിരുന്നു. തീ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |