എറുമ്പുകൾക്കും തേനീച്ചകൾക്കും പരസ്പരം അറിയുന്നതിനുള്ള എന്തോ ഒരു ശക്തി ഉണ്ടെന്നുള്ളതിനെ അവയുടെ സമുദായവാസംതന്നെ സൂചിപ്പിക്കുന്നുണ്ട്. എന്നാൽ ഈ ശക്തിഅവയിൽ എത്രത്തോളം വിളങ്ങുന്നു എന്നുള്ള ഭാഗം എപ്പോഴും സന്നിഗ്ദ്ധമായിരിക്കുന്നേയുള്ളൂ. ഒരു തേനിച്ചയൊ ഏറുമ്പൊ വല്ല ദിക്കിലും കുറെ ആഹാരം കണ്ടെത്തുന്ന പക്ഷം, അൽപനേരത്തിനകം അവയുടെ ഒരു സംഘം അവിടെ ചെന്നെത്തുന്നുണ്ടെന്നുള്ളത് പ്രസിദ്ധമത്രെ. എന്നാൽ ഇതിൽ നിന്നുമാത്രം പരസ്പരം അറിയിക്കാനുള്ള അവയുടെ ശക്തിയെപ്പറ്റി ഒന്നും ഊഹിച്ചുകൂടുന്നതല്ല. ആദ്യം ചെന്നെത്തുന്ന ഏറുമ്പോ തേനീച്ചയോ പോയി വിവരം അറിയിക്കുന്നതനുസരിച്ച് ശേഷമുള്ളവർ താനേ വരുന്നോ, അതോ അതിനാൽ നയിക്കപ്പെടുന്നോ, എന്നുള്ള പരമാർത്ഥവിവേചനം ഇവിടെ എത്രയും സാരമായിട്ടുള്ളതാകുന്നു. കണ്ടെത്തിയ ആഹാരത്തിൽ ശകലമെങ്കിലും കൊണ്ടുപോയ ജന്തുവിനെ ശേഷമുള്ളവ പിന്തുടരുക മാത്രമാണ് ചെയുന്നതെന്നുവരുകിൽ അത് അത്ര ഗണനീയമല്ല. ഈ മാതിരി സന്ദർഭങ്ങളിൽ ശേഷമുള്ള എന്താണ് ചെയ്യുന്നതെന്നറിവാനായി, മേൽപറയപ്പെട്ട മഹാൻ ചില പരീക്ഷകൾ കഴിക്കാതിരുന്നിട്ടില്ല. ഒരു ശീതദിവസം വൈകുന്നേരം അദ്ദേഹത്തിൻറെ എറുമ്പുകളെല്ലാം കൂട്ടിനകത്തിരിയ്ക്കയായിരുന്നു. ഒന്നു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vishnu.s.16 എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |