Jump to content

താൾ:Gadyamala Onnam Bhagam 1911.pdf/120

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ശീതോഷ്ണാവസ്ഥയും ജീവിവർഗ്ഗങ്ങളും. ൧൧൫

അവസ്ഥാന്തരങ്ങളെ ജയിച്ചു് തങ്ങൾക്കനുരൂപങ്ങളാക്കുവാൻ സമർത്ഥരായ മനുഷ്യർക്കുകൂടി, ഈ പ്രദേശങ്ങളിൽ സ്വല്പങ്ങളായ വേനൽ മാസങ്ങളിലല്ലാതെ സ്ഥിതിചെയ്യുന്നതു ദുഷ്കരമാകുന്നു. ഈ മേഖലകളിലെ ജലാശയങ്ങളിൽ കൂടി വേനൽക്കുമാത്രമെ സഞ്ചരിക്കാൻ നിവൃത്തിയുള്ളു. സമുദ്രം, നദി, കായൽ ഇവയെല്ലാം വർഷകാലത്തിൽ ഉറഞ്ഞു കട്ടിയായി കിടക്കുന്നു.വേനൽക്കാലത്തെ താമസത്തിനായി ഉണ്ടാക്കപ്പെടുന്ന വീടുകളും, സമുദ്രത്തിലെ ജലജന്തുക്കൾ കൂടിയും, മഞ്ഞുകൊണ്ടു മൂടപ്പെട്ടു നശിച്ചുപോകുന്നു. എങ്കിലുംമകരമത്സ്യം (The Whale) വാൽറസ്സ് (The Valrus) എന്നിങ്ങനെ ഏതാനും ജലജന്തുക്കളും, 'എസ്തിമൊ' എന്നൊരു വക കുറുകിത്തടിച്ച മനുഷ്യവർഗ്ഗവും ഈ പ്രദേശങ്ങളിലും ജീവിക്കുന്നുണ്ടു്.

ഇപ്രകാരം ഭൂതലത്തിലെ ശൈത്യോഷ്ണങ്ങൾ അതാതു പ്രദേശങ്ങളുടെ ഭൂമധ്യത്തിൽ നിന്നുള്ള ദൂരത്തെ ആശ്രയിച്ചാണു് പ്രായേണഇരിക്കുന്നതു്. എങ്കിലും ഉഷ്ണമേഖലയിൽ പെട്ട സ്ഥലങ്ങൾ കൂടി, ഉയർന്ന മലംപ്രദേശങ്ങളൊ, സമുദ്രതീരസ്ഥങ്ങളൊ ആയിരുന്നാൽ, ശീതോഷ്ണാവസ്ഥയിൽ വളരെ ഭേദിച്ചുപോകുന്നു. ദൃഷ്ടാന്തം, 'നീലഗിരി' ഉഷ്ണമേഖലയിൽ ആയിരുന്നാലും, പൊക്കം ഹേതുവായി, സമശീതോഷ്ണമേഖലാപ്രദേശംപോലെ ശാന്തമായും സുഖപ്രദമായും ഇരിക്കുന്നു. ഉഷ്ണമേഖല





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/120&oldid=159563" എന്ന താളിൽനിന്ന് ശേഖരിച്ചത്