Jump to content

താൾ:Gadyamala Onnam Bhagam 1911.pdf/121

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൬ ഗദ്യമാല-ഒന്നാംഭാഗം.

യിൽ നിന്നു വളരെ ദൂരത്തിലല്ലാത്ത ഹിമവാൻ പർവ്വതത്തിന്റെ ഉയർന്നഭാഗങ്ങൾ വൃക്ഷലതാദികൾ ഒന്നുമില്ലാതെ നഗ്നമായും മുഴുവനും ഹിമംകൊണ്ടു മൂടപ്പെട്ടു ജീവജാലങ്ങൾക്കു വാസയോഗ്യമല്ലാതേയും ഇരിക്കുന്നു. ചുരുക്കത്തിൽ ഉയരുന്തോരും പ്രദേശങ്ങൽക്കു ശൈത്യം കൂടുന്നു. ഉഷ്ണമേഖലാപ്രദേശങ്ങൾ, ദ്വീപുകളായിരുന്നാൽ, സമുദ്രത്തിൽ നിന്നു വീശുന്ന തണുത്ത കാറ്റുകൊണ്ടുഷ്ണം ശമിച്ചിട്ടു, സമശീതോഷ്ണമേഖലകളെ അനുസരിക്കുന്നു.

ഭൂപ്രാദശങ്ങളുടെ ശീതോഷ്ണാവസ്ഥ ഇപ്രകാരം ഭൂമദ്ധ്യത്തിൽ നിന്നുള്ള അവയുടെ ദൂരത്തേയും, സമുദ്രനിരപ്പിൽ നിന്നുള്ള ഉയരത്തേയും കടലിനോടുള്ള സാമീപ്യത്തേയും ആശ്രയിച്ചും, വ്യക്ഷലതാദിജീവികളുടെ അവസ്ഥ ശൈത്യോഷ്ണങ്ങളെ ആശ്രയിച്ചും ആണു് ഇരിക്കുന്നതു്.


സന്മാർഗ്ഗചരണം.


പക്ഷിമൃഗാദി തിർയ്യക്കുകൾക്കും മനുഷ്യനും തമ്മിൽ വലുതായ അന്തരം ഉണ്ടു്. നന്മതിന്മകളേയും, ധർമ്മാധർമ്മങ്ങളേയും വിവേചിച്ചറിവാനുള്ള ആ വിശേഷജ്ഞാനം തന്നെയാണു് ഈ അന്തരം.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/121&oldid=159564" എന്ന താളിൽനിന്ന് ശേഖരിച്ചത്