൧൧൪ ഗദ്യമാല-ഒന്നാംഭാഗം.
വകാരികളായ കൊതുകു തുടങ്ങിയ അല്പപ്രാണികളും, ഏറ്റവും വലിയ വൃക്ഷങ്ങളും ചെടികളും, എല്ലാം ഉഷ്ണമേഖലയുടെ പ്രത്യേക സ്വത്തുകളാകുന്നു. ഈ മേഖലാവാസികളായ മനുഷ്യർ പ്രായേണ കറുത്തോ ഇരുനിറമായോ ഇരിക്കുന്നു. ഐറോപ്യരേപ്പോലുള്ള വെളുത്ത മനുഷ്യർക്കു് ഈ മേഖല സ്വാഭാവികമായ ജന്മദേശമല്ല.
സമശീതോഷ്ണമേഖലകളിൽ കടന്നാലുള്ള സ്ഥിതി ഇതിൽ നിന്നു വളരെ ഭേദിച്ചാണു്. ഈ മേഖലകൾക്കും പ്രത്യേകസ്വത്തുകളായി വൃക്ഷലതാദി ജീവിവർഗ്ഗങ്ങൾ ഉണ്ടു്. എങ്കിലും അവയ്ക്കു നാനാത്വവും, വലുപ്പവും, ഭയങ്കരതയും, രമ്യതയും എല്ലാം കുറവാണു്. മനുഷ്യർ പ്രായേണ ധവളഗാത്രന്മാരായും പരിശ്രമശീലന്മാരായും ഇരിക്കുന്നു. ഉഷ്ണം ഒരു ക്രമമായും ശൈത്യം ഉഷ്ണമേഖലയുടെ അതിർത്തിവിട്ടുപോകുന്തോറും കൂടുതലായും, അതിനാൽ മഴ ചിലപ്പോൾ ഉറഞ്ഞു മഞ്ഞായി പതിക്കുന്നതായും കാണപ്പെടുന്നു.
ശീതമേഖലകളീൽ അവയുടെ നാമധേയംകൊണ്ടു സ്ഫുരിക്കുന്നതു പോലെ തന്നെ, ശൈത്യം അസഹ്യമായും, വൃക്ഷലതാദികൽ നന്നേ കുറഞ്ഞും ഉള്ളവ മുണ്ടിച്ചു് ചെറുതായും, ജീവജാലങ്ങൾ അല്പമായും,കാണപ്പെടുന്നു. .ചിലേടങ്ങളിൽ പായലും, നിലത്തുനിന്നുയരാത്ത കിളിർപ്പുകളും അല്ലാതെ ഒന്നും കാണ്മാനുണ്ടായിരിക്കയില്ല. തങ്ങളുടെ ചുറ്റുമുള്ള
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |