ശിതോഷ്ണക്രമമനുസരിച്ചു് ഭൂതലത്തെ അഞ്ചായി വിഭജിക്കാം. ഒത്തമദ്ധ്യത്തിൽനിനു വടക്കും തെക്കും ൨൩? ഡിഗ്രി ദൂരത്തിലുള്ള സ്ഥലത്തിനു 'മദ്ധ്യവൃത്തം' എന്നൊ' 'ഉഷ്ണ*മേഖല' എന്നൊ പറയാം. ഇതിനകത്തു പതിക്കുന്ന സൂർയ്യരശ്മികൾ അതിതീവ്രങ്ങളാകുന്നു. ഉത്തരദക്ഷിണ ധ്രുവങ്ങളെ ചുറ്റി ൨൩-ഡിഗ്രിവരെ വ്യാപിച്ചു കിടക്കുന്ന ഭൂഭാഗങ്ങളെ 'ധ്രുവവൃത്തങ്ങൾ' അല്ലെങ്കിൽ 'ശീതമേഖലകൾ', എന്നു പറയുന്നു. ഈ മേഖലകളിൽ ശൈത്യം അതി ദുസ്സഹമാണ്. ഇവയ്ക്കും ഉഷ്ണമേഖലയ്ക്കും മദ്ധ്യേകിടക്കുന്ന പ്രദേശങ്ങളെ 'സമശീതോഷ്ണമേഖലകൾ' എന്നു വിളിക്കാം. അവിടെ ശൈത്യവും ഉഷ്ണവും കഠിനങ്ങളായിരിക്കാതെ വളരെ സുഖകരമായിരിക്കുന്നു.
ഉഷ്ണമേഖലയിൽ രാത്രിയും പകലും ഏറെക്കുറെ സമങ്ങളാണ്. അതായതു, ദൈർഘ്യത്തിൽ രാത്രിയ്ക്കും പകലിനും തമ്മിലുള്ള വ്യത്യാസം സ്വല്പമേഉള്ളു. ഈ വ്യത്യാസം വടക്കോട്ടും തെക്കോട്ടും ക്രമേണ കൂടിക്കൊണ്ടിരിക്കുന്നു. എന്നാൽ ധ്രുവദേശങ്ങളുടെ അവസ്ഥ ഒന്നു വേറെതന്നെയാണ്. ഭൂധ്രു
? ഒരു 'ഡിഗ്രി' ഏകദേശം ൭൦ ഇംഗ്ലീന്നുമൈൽ ആകുന്നു
- ഈ മെഖലയുടെ തെക്കും, വടക്കുമുള്ള അതിർത്തികളെ ആകുന്നു. 'ഉത്തരയാണദക്ഷിണായനസീമകൾ' എന്നു മുൻപു പറഞ്ഞിരിക്കുന്നതു്.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |