൧൧൨ ഗദ്യമാല-ഒന്നാം ഭാഗം.
വങ്ങൽ അസാരം പരന്നിരിക്കുകകൊണ്ടും ഭൂമിയുടെ അക്ഷരേഖ സൂർയ്യന്റെ നേർക്കു് സ്വല്പം ചെരിഞ്ഞിരിക്കകൊണ്ടും ഭൂമി ദിവസേന തിരിയുമ്പോൾ സൂർയ്യൻ ധ്രുവവൃത്തവാസികളുടെ ദൃഷ്ടിയിൽ നിന്നു മറയാതെ കുറച്ചുകാലത്തേയ്ക്കു സദാ അദൃശ്യനായും ഭവിക്കുന്നു. ആകയാൽ രണ്ടു ധ്രുവങ്ങളിലും മൂന്നു നാലു മാസങ്ങൾക്കു പകലും രാത്രിയും തുടർച്ചയായിരിക്കുന്നു. ഒരു ധ്രുവത്തിനു ചുറ്റും പകൽ തുടർച്ചയായിരിക്കുമ്പോൾ മറ്റേ ധ്രുവത്തിനു ചുറ്റും രാത്രിയായിരിക്കും എന്നൊരു വ്യത്യാസമേ ഉള്ളു.
ഉഷണമേഖലയിൽ മറ്റു മേഖലകളിലേക്കാൾ ഉഷ്ണം മാത്രമല്ല കൂടുതാലായിരിക്കുന്നത്. വർഷവും തുലോം കൂടുതലാകുന്നു. സൂർയ്യന്റെ ഗ്രീഷ്മകിരണങ്ങളാൽ സന്തപ്തമായിരിക്കുന്ന ഈ മേഖലയിൽ വർഷം നല്ലപോലെ ഉണ്ടാകുമ്പോൾ വിവിധങ്ങളായ കിളിർപ്പുകൾ, പടർപ്പുകൾ, ലതകൾ, ചെടികൾ, വൃക്ഷങ്ങൾ എന്നിവയെല്ലാം ധാരാളമായി ഉത്ഭവിച്ചു വാച്ചു വളരുകയും, അതിഭയങ്കരങ്ങളും മനോഹങ്ങളുംമായ വൻകാടുകൾ ഉണ്ട് ഉത്പതിക്കയും ചെയ്യുന്നു. ഏഷ്യാ, ആഫ്രിക്കാ, അമേരിക്കാ ഈ മൂന്നു ഖണ്ഡങ്ങളിലും ഒന്നുപോലെ ഈ മേഖലയിൽ വിശേഷമായ വൻകാടുകൾ ഉണ്ട്. അവയിൽവച്ചു ഏറ്റവും വലുതു്, തെക്കെ അമേരിക്കയിൽ ആമെസാൺ നദീതീരം സംബന്ധിച്ച മഹാവനങ്ങളാക
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |