Jump to content

താൾ:Gadyamala Onnam Bhagam 1911.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൧൦ ഗദ്യമാല-ഒന്നാം ഭാഗം.

ണ് ഭൂതലത്തിൽ ഋതുഭേദങ്ങൾ ഉണ്ടാകുന്നതു. ഭൂമിയുടെ ദിനം പ്രതിയുള്ള ഭ്രമണം സൂർയ്യനെച്ചുറ്റിയുള്ള പ്രദക്ഷിണവും ഏകകാലത്തിൽ നടന്നുകൊണ്ടിരിക്കുന്നു. പ്രദക്ഷിണസമയത്തിൽ ഭൂമിയുടെ ധ്രവങ്ങൾ രണ്ടും സൂർയ്യനിൽ സമാന്തരങ്ങളായിട്ടല്ലാ വർത്തിക്കുന്നതു്. ഒരറ്റം സൂർയ്യന്റെ നേർക്ക് കൂടുതലായി തിരിഞ്ഞടുത്തും, മറ്റെ അറ്റം അത്രയ്ക്കും അകന്നും ഇരിക്കുന്നു. സൂർയ്യനെ അപേക്ഷിച്ചുള്ള ഭൂമിയുടെ ഈ നില പ്രത്യേകം സ്മരണീയമാണ്. എന്തെന്നാൽ, ഈ നിലയും ഭൂമിയുടെ ആകൃതിയും ചേർന്നു, സൂർയ്യകിരണങ്ങൾക്കു ഭൂതലത്തിൽ എല്ലായിടവും ഒന്നുപോലെ പതിക്കാൻ പാടില്ലാതാക്കിത്തീർക്കുന്നു. ഇതുകാരണം, ഉത്തരദക്ഷിണായനങ്ങളുടെ അതിർത്തികൾക്കത്തുള്ള ഭൂഭാഗത്തിൽ മാത്രം സൂർയ്യരശ്മികൾ ഏറേക്കുറെ ഋജ്ജുവായി പതിക്കയും, അതിനു വടക്കും തെക്കും ക്രമേണ ചരിഞ്ഞുചെന്നു വീഴുകയും ചെയ്യുന്നു. ചരിഞ്ഞ രശ്മികൾ അവയുടെ ചരിവ് ഹേതുവായി കൂടുതൽ സ്ഥലത്തിൽ പതിച്ച് ചിതറിപ്പോകുന്നു. ആകയാൽ, ഉത്തരദക്ഷിണായനസീമകൾക്കു വടക്കും തെക്കുമുള്ള ഭൂഭാഗങ്ങൾ ക്രമേണ ശീതതരങ്ങളായും മേല്പടി സീമകൽക്കകത്തുള്ള ഭൂമദ്ധ്യം സൂർയ്യന്റെ ഋജ്ജുവായ ഉഗ്രകിരണങ്ങൾ ഏറ്റു വളരെ ഉഷ്ണമുള്ളതായും ഭവിക്കുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/115&oldid=159557" എന്ന താളിൽനിന്ന് ശേഖരിച്ചത്