താൾ:Gadyamala Onnam Bhagam 1911.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൪ ഗദ്യമാല-ഒന്നാംഭാഗം.

ത്തെ വൈസ്രായി അവർകൾ അദ്ദേഹത്തിനു ഇൻഡ്യാ ഗവർമ്മേണ്ടിന്റെ വിശ്വസ്ഥതാസൂപകമായ ഒരു സർട്ടിഫിക്കറ്റും ഒരു ബഹുമതിമുദ്രയും സമ്മാനിക്കയും ചെയ്തു. ൧൮൮൦-‌ാംമാണ്ടിൽ അദ്ദേഹം പെൻഷൻപറ്റി ഉദ്യോഗത്തിൽ നിന്നു് ഒഴിഞ്ഞു. ശ്രുതിപ്പെട്ട തന്റെ സർവീസുമൂലം അദ്ദേഹം അതിന്നു ശേഷം മദ്രാസിലെ നിയമനിർമ്മാണ സഭയിൽ ഒരു അനുദ്യോഗസ്ഥ സാമാജികനായി നിയമിക്കപ്പെട്ടു. ൧൮൮൦-ൽ ഹൈദരബാദിലെ പ്രധാന മന്ത്രിയായ സർ. സാലർജങ് ൨൫൦0-ഉറുപ്പിക മാസപ്പടിയുള്ള തന്റെ പ്രൈവറ്റു സിക്രിട്ടറി സ്ഥാനം വഹിപ്പാൻ മനസ്സുണ്ടോ എന്നു ശാസ്ത്രിയോടു ചോദിക്കയുണ്ടായി. എന്നാൽ തന്റെ അന്ത്യകാലത്തെ ഗ്രന്ഥകാലക്ഷേപത്തിലും പൗത്രന്മാരുടെ വിദ്യാഭ്യസനത്തിലുമായി വിനിയോഗിക്കണമെന്നുള്ള മോഹം ബലമായിരുന്നതുകൊണ്ട് ആ യവസരത്തെ അദ്ദേഹം ത്യജിക്കയാണ് ചെയ്തതു. പക്ഷേ, വിധിബലം ഹേതുവായിട്ടു് ഈ മോഹം സാധിച്ചുകൊൾവാൻ അദ്ദേഹം ശക്തനായിബ്ഭവിച്ചില്ല. അധികം താമസിയാതെ, ൧൮൮൧-ജുലൈമാസത്തിൽ, അദ്ദേഹം കാലഗതിയെ പ്രാപിച്ചു.

 രംഗനാഥശാസ്ത്രിക്കു സാധാരണയിൽ കവിഞ്ഞ ഉയരം ഉണ്ടായിരുന്നു.അദ്ദേഹത്തിന്റെ ശരീരത്തിൽ സവിശേഷം പ്രകാശിച്ച മാംസവളർച്ചയും

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/110&oldid=159552" എന്ന താളിൽനിന്ന് ശേഖരിച്ചത്