൧൦൬ ഗദ്യമാല-ഒന്നാം ഭാഗം
വം, മറ്റുള്ളവർ ബോധപ്പെടുത്തിത്തുടങ്ങിയാൽ അതിനു ഉൾപ്പെടുന്നതും, യുക്തികൊണ്ടു മറ്റുള്ളവരെ ബോധപ്പെടുത്തുന്നതുമായ ഒന്നായിരുന്നു.
രംഗനാഥശാസ്ത്രിയുടെ വിജയങ്ങൾക്കുള്ള മുഖ്യ കാരണം, ദിനകൃത്യനിർവഹണത്തിൽ യന്ത്രങ്ങൾക്കെന്നപോലെ അദ്ദേഹത്തിനുണ്ടായിരുന്ന ആ സമയനിശ്ചയംതന്നെ ആയിരുന്നു. സമീപസന്മാരിൽ ആർക്കെങ്കിലും സമയമറിയണമെന്നുണ്ടായിരുന്നാൽ അദ്ദേഹം അപ്പോൾ എന്തു കൃത്യത്തിൽ ഏർപ്പെട്ടിരുന്നു എന്നറിഞ്ഞാൽ മതിയായിരുന്നു.; അല്ലാതെ, നാഴികമണിയുടേയോ മറ്റോ ആവശ്യകത അശേഷം വേണ്ടിയിരുന്നില്ല. വ്യായമവിഷയത്തിലദ്ദേഹത്തിനുണ്ടായിരുന്ന തൽക്കാലത്തെ ഒരുതരം ഭ്രാന്തെന്നുതന്നെ പറയാം. അദ്ദേഹം ഇതിലേക്കായി നീക്കിവച്ചിരുന്നതു് പുലർകാലത്തിലെ പ്രാരംഭമണികൂറുകളായിരുന്നു. ഇൻഡ്യയിലെ നാടൻ അഭ്യാസങ്ങളുടെ നേർക്കു വലിയ ബഹുമാനമുണ്ടായിരുന്ന അദ്ദേഹം , കാലത്തു നാലുമഞ്ചും മണിക്കു മദ്ധ്യേ മുടങ്ങാതെ ദേഹാഭ്യാസം ചെയ്തുവന്നു. അഞ്ചുമണി കഴിഞ്ഞാലുടൻ കുതിരസ്സവാരി തുടങ്ങും. സവാരിചെയ്യുമ്പോൾ ഉള്ള അദ്ദേഹത്തിന്റെ നിശ്ചലമായ ഇരിപ്പിനെക്കണ്ട് ഇംഗ്ലീഷ്മനുഷ്യർകൂടി വിസ്മയിച്ചുപോയിട്ടുണ്ട്. സായംകാലമെല്ലാം ബഹുദൂരം നടന്നുസഞ്ചരിക്കുന്നതിൽ വിനിയോഗിച്ചുവന്നു. ഈ നടവടികൾക്കു മരണപർയ്യന്തം
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |