താൾ:Gadyamala Onnam Bhagam 1911.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സി. വി. രംഗനാഥശാസ്ത്രി. ൧൦൩.

കളയാതെ വീണ്ടും ചില ഭാഷകളുടേ അഭ്യാസനത്തിനായി അദ്ദേഹം വിനിയോഗിച്ചു. 'അറബി' അദ്ദേഹം ഇപ്രകാരം പഠിച്ച ഒരു ഭാഷയായിരുന്നു. അതു വേഗത്തിൽ പഠിച്ചു എന്നു മാത്രമല്ല, അതിലെ ഉത്തമഗ്രന്ഥകാരന്മാരായ 'ഹാഫീസ്സു്', 'സാദി', എന്നീ മഹാന്മാരുടെ കൃതികളെ ആസ്വദിച്ചിട്ടുണ്ടായ രസം കൊണ്ടു് അവയുടെ ഏറ്റം വിശിഷ്ടഭാഗങ്ങൾ ഹൃദിസ്ഥമാക്കി വെയ്ക്കുന്ന കൃത്യത്തെ ഒരു ബഹുമാനമായി ഗണിക്കയും ചെയ്തു. പ്രവേശിച്ച ജ്ഞാനമാർഗ്ഗങ്ങളിൽ എല്ലാം അദ്ദേഹം ത്വരയോടെ മുന്നോട്ടു ഗമിക്കയും, അദ്ദേഹത്തിന്റ് പാണ്ഡിത്യം ഒരു പ്രധാന സംഭാഷണവിഷയമായി ബ്ഭവിക്കയും ചെയ്തു. മുറയ്ക്കു മാറി മാറി വന്നുകൊണ്ടിരുന്ന മദ്രാസിലെ ഗവർണ്ണാർമാരെല്ലാം അദ്ദേഹത്തിന്റെ വിശ്വസ്തമിത്രങ്ങളായി തീരുകയും അദ്ദേഹത്തിന്റെ നേർക്കു് വിശേഷ ബഹുമതി പ്രകടിപ്പിക്കയും ചെയ്തു.

'പച്ചയ്യപ്പാധർമ്മസ്വത്തുക്കളുടെ' ക്ഷേമവിഷയത്തിൽ ഉൽസുകനായിരുന്ന നമ്മുടെ ശാസ്ത്രീ ൧൮൬൭.ൽ അവയുടെ ഒരു ട്രസ്റ്റിയായി നിയമിക്കപ്പെട്ടു. വിക്ടോറിയാമഹാരാജ്ഞിയ്ക്കു് ഇൻഡ്യയുടെ ചക്രവർത്തിനിപദം' നല്ക്കുന്നതിനായി ൧൮൭൭-ൽ ഡൽഹിയിൽ വിളിച്ചു കൂട്ടിയ 'ഇംപീരിയൽ അസ്സംബ്‌ളേജ്' എന്ന മഹായോഗത്തിലേക്കു് അദ്ദേഹം ക്ഷണീക്കപ്പെടുകയും, അവിടെവച്ച് അന്നു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/109&oldid=159550" എന്ന താളിൽനിന്ന് ശേഖരിച്ചത്