൧൩ ഗദ്യമാല-ഒന്നാംഭാഗം.
ആ തല്ക്കാല ഒഴിവു സംബന്ധിച്ചു് ന്യായാധിപസ്ഥാനം വഹിക്കാൻ നിയമിക്കപ്പെട്ടു. ഈ പുതിയ ഉദ്യോഗത്തിൽ ശാസ്ത്രി പ്രദർശിപ്പിച്ച സാമർത്ഥ്യം അദ്ദേഹത്തിന്റെ പ്രതികൂലികൾക്കു പോലും ആരംഭത്തിലുണ്ടാായിരുന്നഭയത്തേയും, ദുരഭിപ്രായങ്ങളേയും കേവലം മിത്ഥ്യയാക്കിത്തീർത്തു. അനന്തരം, ശാസ്ത്രി ഏതു നിലയിലും ശോഭിക്കുന്ന ഒരു വിശിഷ്ടപുരുഷനാണെന്നുള്ള ശ്രുതി സർവത്ര വേഗത്തിൽ പരന്നു. ഇപ്രകാരം സ്മാൾക്കാസ്സു് കോർട്ടിലെ ഒരു ന്യായാധിപതിയായി അദ്ദേഹം ൧൮൬൨-ാംമാണ്ടു വരെ കാർയ്യം വിചാരിച്ചു പോരുകയും, ൧൮൬൩ ഫെബ്രുവരി ൩-ാം തിയതി തൽസ്ഥാനത്തിൽ സ്ഥിരപ്പെടുത്തപ്പെടുകയും ചെയ്തു.
ബുദ്ധിയുടെ തീക്ഷണതയും ബഹുഭാഷാഭിജ്ഞതയും കൊണ്ടു സ്മാൾക്കാസ്സു് കോർട്ടിലെ നിത്യജോലികൾ തീർക്കുന്നതിനു ശാസ്ത്രിക്കു അധികമായ സമയവ്യയം വേണ്ടിവന്നില്ല. ആ ജോലികളെല്ലാം അദ്ദേഹം രണ്ടുമൂന്നു മണിക്കൂർകൊണ്ടു തീർത്തുകളക പതിവായിരുന്നു. കൃത്യനിർവഹണത്തിൽ പ്രദർശിപ്പിച്ച {{പഴയ-ഈ} ചുറുക്കും സാമർത്ഥ്യവുംകൊണ്ടും, സഹജങ്ങളായിത്തന്നെ അദ്ദേഹത്തിനുണ്ടായിരുന്ന സൗജന്യാദി സൽഗുണങ്ങൾകൊണ്ടും, രംഗനാഥശാസ്ത്രി ആ കോർട്ടിനെ അലങ്കരിച്ചിട്ടുള്ള ന്യായാധിപന്മാരിൽ ഒരുത്തമപുരുഷനായി ഇപ്പഴും സ്മരിക്കപ്പെട്ടുവരുന്നു. കോർട്ട്ജോലികൾ കഴിച്ചു ശേഷിച്ച സമയത്തെ വൃഥാ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |