താൾ:Gadyamala Onnam Bhagam 1911.pdf/107

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സി. വി. രംഗനാഥൻശാസ്ത്രി. ൧൧

ലീസൺ' എന്ന ന്യായാധിപതി അദ്ദേഹത്തെ സവിശേഷം അഭിനന്ദിച്ചിട്ടുണ്ട്. മദ്രാസു സർവകലാശാലയുടെ സ്ഥാപനത്തിങ്കൽ രംഗനാഥശാസ്ത്രി 'ഫെല്ലൊ' എന്നി പറയാറുള്ളു. അതിലെ ഒരംഗമായിതീരന്നതു ഈ മഹാന്റെ ഉത്സാഹത്താലായിരുന്നു. 'സർ ചാർലസ്സ് ട്രെവിലിയൻ എന്ന ധ്വര ൧൮൫൯-ൽ മദ്രാസു് ഗവർണ്ണരായി ഭവിച്ചപ്പോൾ, സർ. ക്രിസ്തഫർ, ശാസ്ത്രിയെ മദ്രാസ്സിലുള്ള ഇൻഡ്യാക്കാരായ വിജ്ഞന്മരിൽ പ്രഥമഗണനീയനാണെന്നു പറഞ്ഞു അദ്ദേഹവുമായി പരിചയപ്പെടുത്തി. അതിൽപ്പിന്നെ, ഗവർണ്ണരായ സർ ചാർലസ്സ് ധ്വരയ്ക്കു് ശാസ്ത്രിയുടെ പേരിലുള്ള ബഹുമതി ക്രമേണ വർദ്ധിക്കയും അദ്ദേഹം ശാസ്ത്രിയെ പലപ്പോഴും തന്റെ ഉദ്യോഗനിതമായ 'ഗവർമ്മെന്റെ ഹൗസിൽ' വരുത്തി ഹിന്തുക്കളുടെ സാമുദായികകാർയ്യങ്ങളിൽ ശാസ്ത്രിയുടെ അഭിപ്രായം ചോദിയ്ക്കകയും ചെയ്യാനിടയായി.

൧൮൫൯-‌ാംമത്തെ ഇംഗ്ലീഷുവർഷത്തീൽ, സ്മാൾക്കാസ്സ് കോർട്ടിലെ ഒരു ന്യാധിപസ്ഥാനം ഒഴിവു വന്നപ്പോൾ, രംഗനാഥശാസ്ത്രിയെ അതിലേക്കു നിയമിക്കണമെന്ന് ആലോചനയുണ്ടായി. എന്നാൽ 'ശാസ്ത്രി' ഒരു ഇൻഡ്യാക്കാരനാണെന്നുള്ള കാരണത്താൽ അതിനു പ്രതികൂലികളും വളരെപേർ ഉണ്ടായിരുന്നു. എങ്കിലും, ഗവർണ്ണർ സർ ചാർലസ് ധ്വര അതൊന്നും വകവയ്ക്കാഞ്ഞതിനാൽ ശാസ്ത്രി തന്നെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/107&oldid=159548" എന്ന താളിൽനിന്ന് ശേഖരിച്ചത്