൧൦0 ഗദ്യമാല-ഒന്നാം ഭാഗം.
മത്രമല്ല, ഐറോപ്യഭാഷകളിൽ നിന്നുകൂടി അങ്ങയുടെ ഭാഷാന്തരീകരണം കേൾക്കാൻ സംഗതിയായിട്ടുള്ള എനിക്കു് ഒരൊറ്റ സന്ദർഭത്തിൽ പോലും അങ്ങേ തിരുത്താൻ ഇട വന്നിട്ടില്ല. കോർട്ടിലെ ഒരുദ്യോഗസ്ഥൻ എന്ന നിലയിലും അങ്ങേപ്പറ്റി കളങ്കരഹിതമായ സദഭിപ്രായമാണ് എനിയ്ക്കുള്ളതു് എന്നു പറയാതെ നിവൃത്തിയില്ല.' രംഗനാഥശസ്ത്രിക്ക് ഇത്ര വിലയേറിയ സർട്ടിഫിക്കറ്റുകൾ സമ്പാദിച്ചു കൊടുത്തതായ മദ്രാസ് സുപ്രീംകോടതിയിലെ ദ്വിഭാഷിയുദ്യോഗം തന്നു് ഇന്നത്തെപ്പോലെ നിസ്സാരമായ ഒരു പണിയായിരുന്നില്ല. കോർട്ട്ദ്വിഭാഷികൾക്കുള്ള അന്നത്തെ പതിവ്. നിശ്ചിതമായ ശബളമല്ലായിരുന്നു. ആ പണിയ്ക്കുള്ള പ്രതിഫലം 'കമ്മിഷൻ പീസ്സു' ആയിരുന്നു. ബഹുഭാഷാപണ്ഡിതനായ നമ്മുടെ ശാസ്ത്രിക്ക് ഈ കമ്മീഷൻ വകയിൽ ൨൦00-ത്തിനു മേൽ ൨൫൦0 വരെ ഉറുപ്പിക പ്രതിമാസം കിട്ടിവരുന്നു. സംസ്കൃതഭാഷയിലും അദ്ദേഹത്തിനു നല്ല പാണ്ഡിത്യമില്ലാതിരുന്നില്ല. ഹിന്തു ലാ സംബന്ധിച്ചു തർക്കപ്പെടുന്ന ഭാഗങ്ങളെ പറ്റി അദ്ദേഹം കൊടുത്തുവന്ന വ്യാഖ്യാനം പ്രത്യക്ഷബോധകവും സംശയരഹിതവും ആയി തോന്നുകയാൽ പ്രധാനപ്പെട്ട യാതൊരു തർക്കങ്ങളും അദ്ദേഹത്തിന്റെ അഭിപ്രായം ചോദിക്കാതെ തീരുമാനിക്കുക പതിവില്ലെന്നായിത്തീർന്നു. ഇക്കാർയ്യത്തിൽ 'സർ, ക്രിസ്തഫ"ർ റാ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |