താൾ:Gadyamala Onnam Bhagam 1911.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സി. വി.രംഗനാഥശാസ്ത്രി.

ണത്തിൽ പഠിക്കയും, അവയിലെ വിലമതിപ്പാൻ വഹിയാത്ത സന്വൽസ്സമൃദ്ധി അദ്ദേഹത്തിനു പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്രകാരമിരിക്കുമ്പോൾ ഒരു ദിവസം ഫ്രഞ്ചുഭാഷയിൽ നിന്നു ഭാഷാന്തരം ചെയ്യേണ്ട ആവശ്യകത കോർട്ടിൽ ഉണ്ടാവുകയും അപ്പോൾ ശാസ്ത്രി അതു താൻ ആവാം എന്നു കയറിപ്പറയുകയും ചെയ്തു. അന്നു് കോർട്ടിലെ പ്രധാന ഉദ്യോഗസ്ഥനായിരുന്ന 'ഗാംബിയർ' ധ്വര ഇതു കേട്ടിട്ട് അമ്പരന്നുപോയി. എങ്കിലും അതിന്നു അനുവാദം നൽകാതിരുന്നില്ല. ഏതാനും നിമിഷങ്ങൾക്കുള്ളിൽ വസ്തുത അദ്ദേഹത്തിനു ബോധമാവുകയും തർജ്ജമയുടെ സൂക്ഷമതകണ്ട് അദ്ദേഹം പൂർവാധികം വിസ്മയിക്കയും ചെയ്തു. അന്നുമുതൽ രംഗനാഥശാസ്ത്രീ ജഡ്ജിമാരുടെ വലിയ ഇഷ്ടനായിത്തീർന്നു. പിന്നീടു് അവർ ശാസ്ത്രിയെ കൂടകൂടെ സ്വഗ്രഹങ്ങളിലേക്കു ക്ഷണിക്കയും മിക്ക ഒഴിവു ദിവസങ്ങളേയും ശാസ്ത്രി അവരോടൊന്നിച്ചുള്ള സംഭാഷണങ്ങളിൽ നയിക്ക എന്ന മട്ടാവുകയും ചെയ്തു. അന്നത്തെ ന്യായാധിപതിമാരിൽ ഒരാൾ ശാസ്ത്രിക്കു കൊടുത്തിട്ടുള്ള സർട്ടിഫിക്കറ്റിൽനിന്നു് ആ മഹാനു് അദ്ദേഹത്തിന്റെ നേർക്കുണ്ടായിരുന്ന ബഹുമാനം പ്രത്യക്ഷിഭവിക്കുന്നതാണു്. അതിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു: 'എന്റെ അനുഭവത്തിൽ പെട്ടിട്ടുള്ള ദ്വിഭാഷികളിൽ വെച്ചു അങ്ങു് പ്രഥമഗണനീയൻ എന്നു പറയുന്നതിൽ എനിക്കു യാതൊരു സംശയവും ഇല്ല. ഹിന്ദുഭാഷകളിൽ നിന്നെന്നു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Gadyamala_Onnam_Bhagam_1911.pdf/105&oldid=159546" എന്ന താളിൽനിന്ന് ശേഖരിച്ചത്