Jump to content

താൾ:Gadyalathika part-1.djvu/99

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

94

പൗരസ്ത്യരുടെ വിശ്വാസം ജീവതം ക്ലേശഭൂയിഷ്ഠമായിട്ടുള്ളതാകുുന്നു എന്നാണെങ്കുിലും അവക്ക് ഐഹിക സുഖങ്ങളെയൂം സന്തോഷങ്ങളെയും യഥാവിധി ആസ്വദിക്കാൻ സാധിക്കാതിരിക്കുന്നില്ല. നിഷ്കപടഹൃദയത്തോടുകൂടിയ അവർ ചെറിയകുട്ടികളെപ്പോലെ സന്തോഷത്തിൽ രസിക്കുന്നുൂ.പൗരസ്ത്യക്കു പ്രകൃതിയുമായുള്ള സമ്പക്കംപാശ്ചാത്യക്കുള്ളതിനേക്കാളുണ്ടെന്നു സമ്മതിച്ചേ തീരൂ.പാശ്ചാത്യരുടെ ജീവിതം പ്രായേണകൃത്രിമമയ.മാണെന്നു പറയേണ്ടിയിരിക്കുന്നു. പ്രത്യേകപഠനം സിദ്ധിച്ചിട്ടില്ലാത്ത പാശ്ചത്യർ പക്ഷിമൃഗാദികളുടെ ശീലങ്ങളെപ്പറ്റി യാതൊന്നും അറിയുന്നില്ല; അവർ പ്രകൃതി, മനുഷ്യനിൽ നിന്നു എത്രയോ വിദൂരവും വിഭിന്നവും ആണെന്നു കരുതുന്നു. എന്നാൽ പൗരസ്ത്യ രാജ്യങ്ങളിൽ അങ്ങനേയല്ല; അവർക്ക് പ്രകൃതിയെക്കുറിച്ചു പുസ്തകം നോക്കി ഗ്രഹിക്കേണ്ടതില്ല; അവരുടെ ജീവുതം തന്നെ പ്രകൃതിയുമായി അഭേദ്യമായ രീതിയിൽ പ്രകൃതിയുമായി ബന്ധിക്കപ്പെട്ടിരിക്കുുന്നു. അവരും പക്ഷിമൃദാഗികളും സ്വൈരമായി വസിക്കുന്നു. ഇന്ത്യയിൽ പോത്ത്, പശു, കാള, മുതലായ വലിയ മൃഗങ്ങളേ പ്രായേണ നഗ്നന്മാരായ ചെറിയ കുട്ടികൾ മേയ്ക്കുുവാൻ വേണ്ടി കാടുകളിലേയ്ക്കു തെളിച്ചു കൊണ്ടുപോകുന്നു; ആ വലിയ മൃഗങ്ങൾ ഇണക്കത്തോടും വണക്കത്തോടും കൂടി അവരേ പിന്തുടന്നു പോവുകയും ചെയ്യുന്നു. എന്േനാൽ ഒരു യൂറോപ്യൻ ഈ മൃഗങ്ങളെ ആട്ടി നടത്തുവാൻ പരിശ്രമിക്കുന്നപക്ഷം, കുറേ 'പരുങ്ങലി'ലാവും;സംശയമില്ല.

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/99&oldid=201889" എന്ന താളിൽനിന്ന് ശേഖരിച്ചത്