താൾ:Gadyalathika part-1.djvu/100

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


95 ഇന്ത്യയിലേ മതങ്ങൾ വളരെ പുരാതനങ്ങളും കൃസ്തുമതത്തിൻറ ആവിൎഭാവത്തിനു എത്രയോ ശതാബ്ദങ്ങൾക്കു മുമ്പ് അവിടുത്തുകാർ പരിശീലിച്ചുവന്നിട്ടുള്ളവയും ആണ്. പുരാതനകാലങ്ങളിൽ യൂറോപ്യന്മാക്ക് ഇന്ത്യയിലെ പ്രാചീനമതങ്ങളേപ്പററി യാതോരറിവും ഉണ്ടായിരുന്നില്ല; എന്നു മാത്രമല്ല, അവർ ഇന്ത്യക്കാരേ “അവിശ്വാസി"കളും ബിംബാരാധകന്മാരും ആണെന്നു കരുതി, പുച്ഛിക്കുകയും ചെയ്തിരുന്നു. ആധുനികകാലങ്ങളിൽ മാത്രമേ പാശ്ചാത്യർ ഇന്ത്യയിലെ പ്രാചീനഭാഷയെ ഗ്രഹിച്ച ഹിന്തുക്കളുടേയും ബുദ്ധന്മാരുടേയും മതഗ്രന്ഥങ്ങളേ പരിശോധിച്ചു കാര്യത്തിൻറ യഥാസ്വഭാവം മനസ്സിലാക്കീട്ടുള്ളു. പത്തൊമ്പതാം ശതാബ്ദത്തിൽ ഈ വക ഗ്രന്ഥങ്ങളേ ചില പാശ്ചാത്യഭാഷകളിൽ പരിഭാഷപ്പെടുത്തിയതിനുശേഷം, അവക്കു സർവ്വനിയന്താവായ ഈശ്വരൻ പൌരസ്ത്യരേ കേവലം വിസ്മരിച്ചിട്ടില്ലെന്നും അവർ അന്ധകാരനിവാസികളെല്ലെന്നും, മനസ്സിലാക്കുവാൻ സാധിച്ചു. സത്യന്ധതയേയും സ്വാർത്ഥപരിത്യാഗത്തേയും പ്രമാണമാക്കി മഹനീയവും പരിശുദ്ധവും ആയ ജീവിതത്തെ നയിക്കത്തക്ക സംസ്കാരവും പരിജ്ഞാനവും അവൎക്കുണ്ടെന്നുള്ള സംഗതി ആരുംതന്നേ അപലപിക്കുന്നതല്ല.

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/100&oldid=180254" എന്ന താളിൽനിന്ന് ശേഖരിച്ചത്