താൾ:Gadyalathika part-1.djvu/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

എന്നു ബീർബലിനോട് ചോദിക്കുകയും, ആ നായയെ വെളുപ്പിക്കുകയാകുന്നു എന്നു അദ്ദേഹം സമാധാനം പറയുകയും ചെയ്തു. ഇതെന്തൊരു വിഡ്ഢിത്തമാണ് എന്നു ആക്ബർ ആക്ഷേപിച്ചപ്പോൾ ക്ഷൗരക്കാരനെ ബ്രാഹ്മണനാക്കുമെങ്കിൽ ഉതും സാധിക്കുന്നതല്ലേ? എന്നു മാത്രം അദ്ദേഹം പതുക്കെ പറഞ്ഞു ബീർബലിനെ സംബന്ധിച്ചു, ഈ മാതിരി പലപല കഥകളും പ്രചാരത്തിലുണ്ട്. അവയെല്ലാം അദ്ദെഹത്തിൻേറ ബുദ്ധിക്ഷൈണ്യത്തെ പ്രകാശിപ്പിക്കുന്നുണ്ട്. 16 പൗരസ്ത്യരും പാശ്ചാത്യരും പൗരസ്ത്യലോകവും പാശ്ചാത്യലോകവും തമ്മിൽ പല പല സംഗതികളിലും അജഗജാന്തരമുണ്ടു്. പാശ്ചാത്യലോകത്തിലേ ഒരു വലിയ വിശേഷവിധി കൂടെക്കൂടെ ഉണ്ടായിരിക്കേണ്ട മാറ്റമാണ്. കഴിഞ്ഞ ഒരു ശതാബ്ദത്തിൽ അവിടെ ഉണ്ടായിട്ടുള്ള സംഭവങ്ങളേയും മാറ്റങ്ങളേയും പറ്റി ആലോചിച്ചു നോക്കുക. കമ്പിതപ്പാൽ, തീവണ്ടി, മോട്ടോൾകാർ, ആകാശവിമാനം എന്നിങ്ങനെയുള്ളവയുടേ ആവിൎഭാവം നിമിത്തം ജനങ്ങളുടേ ജീവിതത്തിൽത്തന്നേ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. ശാസ്ത്രീയ വിഷയങ്ങളിൽ പൂർവ്വാധികമായ പരിജ്ഞാനം ഉണ്ടായിരിക്കേണ്ടിയിരിക്കുന്നതു നിമിത്തം പുതുതായ പല യന്ത്രങ്ങളും അവർ കണ്ടുപിടിച്ചിരിക്കുന്നു. അങ്ങിനെ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/93&oldid=200289" എന്ന താളിൽനിന്ന് ശേഖരിച്ചത്