താൾ:Gadyalathika part-1.djvu/79

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

74 നുഷ്യരെ തീരെ ഭയപ്പെടുന്നില്ല. മനുഷ്യനിവാസമില്ലാത്ത ചില ദ്വിപുകളിൽ മനുഷ്യർ പുതുതായി ചെല്ലുമ്പോൾ, ഇക്കൂട്ടർ ഹിമസാപരൻമാരാണെന്നറിവില്ലാത്തതുകൊണ്ട്, അവിടങ്ങളിലെ പക്ഷികൾ തോക്കുകളുടെ ചട്ടകളിന്മേൽ നിശ്ശങ്കം വന്നിരിക്കുന്നു. എന്നാൽ സഹജബുദ്ധി ബാല്യം മുതല്ക്കു പരിചയിച്ച സ്ഥിതികളെ മാത്രം ആശ്രയിച്ചു നില്ക്കുന്നതിനാൽ, മേൽകാണിച്ച വിധത്തിലുള്ള ഘട്ടങ്ങളിൽ സഹജബുദ്ധിക്കു ന്യൂനത പററിയിരിക്കുന്നു എന്നു പറവാൻ തരമില്ല. തന്റെ യജമാനൻ മാറി നിന്ന ഉടനെ ക്ഷൗരക്കത്തി എടുത്തു കഴുത്തു മുഴുവൻ മുറിച്ചു വച്ച വിലയേറിയ ആഫ്രിക്കൻ കുരങ്ങിന്റെ കഥയും മേൽകാണിച്ച വിധത്തിൽ കാട്ടേണ്ടതാണ്. ഇത് കുരങ്ങിന്റെ കലശലായ അനുകരണഭ്രാന്തിയെ മാത്രമേ വെളിച്ചപ്പെടുത്തുന്നുള്ളു. ഇതേ പ്രകാരത്തിൽ പശുക്കളെ ചതിച്ചു, പാൽ കറന്നെടുക്കുന്നതും നമ്മുടെ വാദത്തിനൊരു ഉദാഹരണമായി സ്വീകരിക്കാൻ പാടുള്ളതല്ല. കന്നുകുട്ടിയെ മുമ്പിൽ കണ്ടാൽ മാത്രമെ പശുക്കൾ പാൽ ചുരത്തുകയുള്ളു. കന്നുകുട്ടി ചത്തുപോകുന്നപക്ഷം, അതിന്റ തോൽ ഊരിയെടുത്തു അതിനുള്ളിൽ വൈക്കോലോ മറ്റോ നിറച്ചു, പശുവിന്റെ മുമ്പിൽ സാക്ഷാൽ കന്നുകുട്ടിയെന്നവിധം നിൎത്തി, പാൽ കറന്നെടുക്കുന്ന സൂത്രം പലരും അറിഞ്ഞിട്ടുണ്ടായിരിക്കുമല്ലൊ.

സ്വഭാവത്തിൽ, ആകസ്മികമായിട്ടുണ്ടാകുന്ന ഗതിവിഗതികളെയും വളരെ വിലവെച്ചുകൂട. അത്യന്തം ശ്രദ്ധയോടും ജാഗ്രതയോടും കൂടി വേട്ടയിൽ ഏൎപ്പെട്ടിരു
"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/79&oldid=200404" എന്ന താളിൽനിന്ന് ശേഖരിച്ചത്