താൾ:Gadyalathika part-1.djvu/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

75ന്ന ഒരു നായ പെട്ടെന്നു അതിൽനിന്നു പിന്തിരിഞ്ഞു, കുറച്ചു സമയം തന്റെ യജമാനന്റെ നാലുപാടും ഓടിയതായും, പിന്നെ എങ്ങോട്ടോ ഓടിപ്പോയതായും കേട്ടിട്ടുണ്ട്. സ്വസ്ഥിതിയിൽ എത്തിയപ്പോൾ ,ആ രാത്രി, ഇൗ നായ , അതിന്റെ വീട്ടിൽ മടങ്ങിച്ചെന്നതായും പ്രസ്താവിച്ചിരിക്കുന്നു. ഒരുവേള കടന്നാലോ മറ്റോ കത്തിയതുകൊണ്ടായിരിക്കാം ഇൗ നായ ഇങ്ങിനെ പ്രകൃതിഭേദം കാണിച്ചത്. പെട്ടെന്നുണ്ടാവുന്ന പരിഭ്രമം നിമിത്തം സഹജബുദ്ധിക്ക് ഉന്മൂലനാശം വരുത്തുന്ന സംഗതികളും കൈക്കൊള്ളാവുന്നതല്ല. ഉദാഹരണമായി പെട്ടെന്നു ഞെട്ടിപ്പോകുന്നതു നിമിത്തം, കോലാടുകൾ, വളരെ ഉയരമുള്ള കുന്നുകളിന്മേൽ നിന്നു , തങ്ങൾക്കു കലശലായ നാശമോ ആപത്തോ വരുമാറു, പലപ്പോഴും ചുവട്ടിലേയ്ക്കു ചാടാറുണ്ട്. നിശ്ശബ്ദമായിരിക്കുന്ന ജലാശയങ്ങളിൽകൂടി കൂസലില്ലാതെ നീന്തിക്കളിക്കാറുള്ള ഒരു വിശേഷപ്പെട്ട ന്നായാട്ടുനായയെ അതിന്റെ ഉടമസ്ഥനായ തുക്കിക്കാരൻ തിരമാലകളുടെ ഉൗക്കുകൊണ്ട് എപ്പോഴും അലറുന്ന കടലിൽ ഒന്നാം പ്രാവശ്യം കൊണ്ടിട്ടപ്പോൾ ,ആ നായ പരിഭ്രമിച്ചു കുരയ്ക്കണവാൻ ചെയ്ത

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/80&oldid=181091" എന്ന താളിൽനിന്ന് ശേഖരിച്ചത്