ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
73ന്ത്യജിച്ചുകൂടാത്തതാണ്. ഇംഗ്ലണ്ടിൽനിന്ന് ആർഝന്റൈനിലേയ്കു് ഇറക്കുമതി ചെയ്തിട്ടുളള കന്നുകാലികൾ, അവിടെ വളരുന്ന വിഷചെടികൾ ഭക്ഷിക്കുമ്പോൾ, സഹജബുദ്ധിക്കു വിപരീതമായി പ്രവത്തിക്കുന്നു എന്നു നമുക്കു പറവാൻ പാടുളളതല്ല. മൊറോക്കോവിലുളള കഴുതയുടെ കഥ ഇതിൽ നിന്നു വിഭിന്നമാകുന്നു. വളരെ നൂറ്റാണ്ടുകളായിട്ട് അവിടെതന്നെ ജനിച്ചുവളന്നുവരുന്ന കഴുതകൾക്കാവട്ടെ, അവയുടെ ജീവന്ന് ഉപദ്രവം ചെയ്യുന്നതും ചെയ്യാത്തതും ആയ ചെടികളെ തിരിച്ചറിവാൻ കഴികയില്ലത്രേ! സഹജബുദ്ധിക്കു പരിപാകം എത്തുന്നതിനു മുമ്പായി, അതാവിത്, ചെറുപ്പകാലത്തിൽ, ജന്തുക്കൾക്ക് അനവധി അബദ്ധങ്ങൾ പറ്റാറുണ്ട്. അത് പക്ഷേ, എടുത്തു പറവാനില്ല.നമ്മുടെ ശിശുക്കൾകൂടി, പഞ്ചസാരയുടെ സ്വരൂപത്തിൽ കാണുന്ന സർവ്വപദാത്ഥളേയും