Jump to content
Reading Problems? Click here



താൾ:Gadyalathika part-1.djvu/73

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

68 ഇതു കേവലം അവാസ്തവമല്ല: തിര്യഗജാതികളുടെ ബുദ്ധിശക്തിയേക്കുറിച്ച്, പലരും പല കഥകളും കേട്ടിട്ടുണ്ടായിരിക്കാം;പലപ്പോഴും പല പത്രഗ്രന്ഥങ്ങളിലും ആശ്ചര്യജനകമായ ചെറുകഥകൾ കണ്ടിട്ടും ഉണ്ടായിരിക്കാം. പക്ഷേ, അവയുടെ ബുദ്ധിഹീനതയേയോ,വിഡ്ഢിത്തെയോകുറിച്ച്, ആരുംതന്നേ പ്രസംഗിക്കാറില്ല. കുന്നുകളും പുഴകളും കടത്തി അനേകം നാഴിക അകലെ കൊണ്ടുപോയിട്ടുള്ളപൂച്ച, നായ മുതലായവ അല്പദിവസങ്ങൾക്കുള്ളിൽ തിരിച്ചുവന്നിട്ടുള്ള കഥകൾ എത്രപേർക്ക് ഓർമ്മയുണ്ട്1എന്നാൽ "തീറ്റിയുള്ളിടം ദേവലോകം "എന്നുമാത്രം കരുതി ,അങ്ങിനെ പ്രവർത്തിക്കാത്തതും ,ബാല്യം,മുതല്ക്കേ ഉള്ള വാസസ്ഥലം ഉപേക്ഷിച്ച് ്ന്യഗേഹങ്ങളിൽ പോയി പാത്തുവരുന്നതും ആയ ഒരൊറ്റ സംഭവമെങ്കിലും പ്രസിദ്ധപ്പെടുത്താൻ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/73&oldid=181086" എന്ന താളിൽനിന്ന് ശേഖരിച്ചത്