താൾ:Gadyalathika part-1.djvu/72

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

________________

67 ന്റെ പടിവാതിലിന്മേൽ ആ സ്ത്രീയുടേയും കുതിരയുടേയും: രൂപം കൊത്തിച്ചു; എന്നു മാത്രമല്ല, രാത്രി പന്ത്രണ്ടു മണിയാകുമ്പോൾ ആ പട്ടണത്തിലുള്ള ദ്വാരപാലകന്മാരെല്ലാം ഇന്നും ആ സ്ത്രീരത്നത്തിൻറ പേരു അത്യുച്ചത്തിൽ വിളിച്ചുപറകയും ചെയ്തുവരുന്നു. 13. സ്വാഭാവികബുദ്ധി. ഇക്കഴിഞ്ഞ യൂറോപ്യൻ യുദ്ധം നിമിത്തം പക്ഷി മൃഗാദികളുടെ അനാദൃശമായ ബുദ്ധിസാമൎത്ഥ്യത്തെ പ്രദർശിപ്പിക്കുന്ന അനവധി കഥകൾ നമുക്ക് അറിയാൻ ഇടയായിട്ടുണ്ടു്. ഘോരസമരങ്ങളിൽകൂടി ശ്വാക്കൾക്ക് മനുഷ്യരെ എത്രമാത്രം സഹായിപ്പാൻ സാധിക്കുന്നതാണെ ന്നു പ്രസ്തുതയുദ്ധം വിളംബരപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. മനുഷ്യർ തങ്ങളുടെ വിശേഷബുദ്ധിയെ പ്രയോഗിച്ചു, പലപല നൂതനവിദ്യകളും കണ്ടുപിടിച്ചു, പലപ്പോഴും പ്രകൃതിനിയമങ്ങൾക്കു ലംഘനം വരുത്തി, അപകടത്തിൽ ചെന്നു ചാടാറുണ്ടെന്നു, മനുഷ്യസ്വഭാവത്തെ സൂക്ഷ്മമായി പഠിച്ചിട്ടുള്ള പലരും അഭിപ്രായപ്പെടുന്നു. എന്നാൽ അവർ മൃഗവൎഗ്ഗങ്ങളേക്കുറിച്ചു്, നേരേ വിപരീതമായ അഭി പ്രായത്തെയാണ് പ്രായേണ കൈക്കൊള്ളുന്നത്. അതിനുള്ള കാരണം, അവ പ്രകൃതിയെ അനുസരിച്ചു പ്രവൎത്തിക്കുന്നു എന്നുള്ളതു തന്നെയാണു്.

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/72&oldid=180829" എന്ന താളിൽനിന്ന് ശേഖരിച്ചത്