താൾ:Gadyalathika part-1.djvu/71

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


66 യിലെത്തി. കുതിര, അടി പിന്നോക്കംവെച്ചു. അവൾ അതിനെ മുന്നോട്ടുപോവാൻ തന്നെ പ്രേരിപ്പിച്ചു. കുതിര അലക്ഷ്യമായി വെള്ളത്തിൽ ചാടി. അവൾ കുതിരയുടെ കടിഞ്ഞാൺ ഇഷ്ടം പോലെ പോകുന്നതിനുവേണ്ടി അഴിച്ചിട്ടുകൊടുത്തു. ഈശ്വരോ രക്ഷതു! കുതിര എങ്ങനെയെല്ലാമോ അക്കരപ്രാപിച്ചു. ഒരു നിമിഷംപോലും അവിടെ നില്ക്കാതെ അവർ വീണ്ടും ഒ‍‍‍ട്ടം തുടങ്ങി. പന്ത്രണ്ടുമണി മുട്ടുമ്പോൾ അവൾ ബ്രഗൻസുപട്ടണത്തിൻെറ പടിവാതില്ക്കൽ എത്തി. ഉടനെ പട്ടണത്തിലുള്ളവരെല്ലാം ഇങ്ങനെ അസമയത്തു ഒരു സ്ത്രീ വരാനുള്ള കാരണമെന്താണെന്നറിവൻവേണ്ടി അവളുടെ ചുററും വന്നു നിറഞ്ഞു. അവൾ അവരുടെ പട്ടണത്തിന്നു ആസന്നമായിരിക്കുന്ന ദുരവസ്ഥയെ അവരെ പറഞ്ഞു ധരിപ്പിച്ചു. അവർ ഉടനെതന്നെ യുദ്ധത്തിനു വേണ്ടുന്ന ഒരുക്കങ്ങളെല്ലാം ചെയ്തു. പിറെറ ദിവസം സ്വിസ്സുകാർ ബ്രഗൻസുട്ടണത്തെ ആക്രമിക്കാനായി വന്നപ്പോൾ, ബ്രഗൻസുകാരെ യുദ്ധത്തിനു സന്നദ്ധരായിക്കണ്ടു. അവർ അത്യാശ്ചയ്യപ്പെട്ടു. യാതൊരു മുന്നറിവും ഇല്ലാതെ വന്നു അക്രമിക്കുന്നതായാൽ പട്ടണത്തെ നിഷ്പ്രയാസം കൈവശപ്പെടുത്താമെന്നായിരുന്നു സിസ്സുകാർവിചാരിച്ചിരുന്നത്. അവർ ഭഗ്നാശരായി മടങ്ങേണ്ടി വന്നു. ബ്രാഗൻസുപടുണം അങ്ങനെ രക്ഷപ്പെടുകയും ചെയ്തു. ബ്രഗൻസു നിവാസികൾ ഈ തരുണീരത്നത്തോടുള്ള കൃതജ്ഞയെ പ്രദശിപ്പിക്കുവവാൻവേണ്ടി, പട്ടണത്തി

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/71&oldid=181001" എന്ന താളിൽനിന്ന് ശേഖരിച്ചത്