Jump to content

താൾ:Gadyalathika part-1.djvu/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

________________

65 ചെയ്യുന്നതു അവൾ കണ്ടു. പക്ഷെ കായ്യം എന്താണെന്നു് അവൾക്കു മനസ്സിലായതേ ഇല്ല. വൈകുന്നേരമായപ്പോൾ സ്വിസ്സുകാരെല്ലാം ഒത്തുചേർന്നു. അപ്പോൾ അവക്കു നല്ല പ്രസന്നത ഉണ്ടായിരുന്നു. കാരണം ബ്രഗൻസുപട്ടണത്തെ ആക്രമിച്ചു കൈവശമാക്കാനുള്ള സൂത്രം അവർ കണ്ടുപിടിച്ചതുതന്നെയായിരുന്നു. ആ സമ്മേളനത്തിൽവെച്ചു, ഒരു പൗരപ്രധാനി, 'ബ്രഗൻസുപട്ടണം രണ്ടു ദിവസത്തിനുള്ളിൽ നമ്മുടെ കൈവശമാകും, ഞാൻ ആ പട്ടണത്തി ന്റെ അധഃപതനത്തിന്നുവേണ്ടി ഈ മദ്യം സേവിക്കുന്നു, - എന്നു പറഞ്ഞപ്പോൾ മാത്രമെ ബ്രഗൻസുകാരിയായ നമ്മുടെ യുവതിക്കു അവരുടെ ഉദ്ദേശം മനസ്സിലായുള്ളു. കാര്യം മനസ്സിലായപ്പോൾ അവളുടെ സ്ഥിതി എന്തായിരുന്നു എന്നു വിവരിപ്പാൻ പ്രയാസം. പ്രാണവേദന അവൾ അവളുടെ ജീവദശയിൽ ഒന്നാമതു അനുഭവിച്ചതു അപ്പോഴായിരുന്നു. എന്നാൽ അവൾ അവളുടെ മനോവ്യാകുലതകളെ ഒട്ടുംതന്നെ പുറത്തു കാണിച്ചില്ല. രാത്രി ആയപ്പോൾ അവൾ യാതൊരു ഒച്ചയും പുറപ്പെടുവിക്കാതെ കുതിരലായത്തിൽ പ്രവേശിച്ചു. അവൾതന്നെ തീററിപ്പോററിവരുന്ന ഒരു വിശേഷപ്പെട്ട വെള്ളക്കുതിരയെ അവിടെനിന്നു അഴിച്ചു പുറത്തുകൊണ്ടുവന്നു. അതിന്റെ പുറത്തു കയറി ദ്രുതഗതിയിൽ ബ്രഗൻസുപട്ടണത്തിൻറെ നേരെ ഓടിക്കുവാൻ തുടങ്ങി. പതിനൊന്നുമണി സമയമാകുമ്പോഴെക്കു, അവൾ ഊർജ്ജിതമായ ഗർ ജ്ജനത്തോടുകൂടി ഒഴുകിക്കൊണ്ടിരുന്ന 'റൈൻ' നദിയുടെ കര

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/70&oldid=180841" എന്ന താളിൽനിന്ന് ശേഖരിച്ചത്