Jump to content

താൾ:Gadyalathika part-1.djvu/69

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

________________ 64

പററി ഇടയ്ക്കിടെ ഉണ്ടാവുന്ന സ്മരണയും അവളുടെ അസ്വാസ്ഥ്യത്തെ വദ്ധിപ്പിച്ചു. ആടുമാടുകളെ മേയ്ക്കാൻ കൊണ്ടു പോയാൽ, അവൾ അവളുടെ പട്ടണം ഏതുഭാഗത്താണു'സ്ഥിതിചെയ്യുന്നതു എന്നു നോക്കുക പതിവായിരുന്നു. എന്നാൽ കാലക്രമേണ സ്വിസ്സുകാരുടെ ഇടയിലുള്ള അവളുടെ ജീവിതം സുഖപ്രദമായിത്തീരുകയും തന്നിമിത്തം സ്വദേശത്തെക്കുറിച്ചുള്ള അവളുടെ സ്മരണ നാമാവശേഷമായി ഭവിക്കുകയും ചെയ്തു. ചിലപ്പോൾ അവളുടെ യജമാനൻെറ കുട്ടികൾ അവളുടെ നാലുപാടും വന്നുനിന്നു വല്ല പാട്ടും പാടിക്കൊടുപ്പാൻ ആവശ്യപ്പെടും. അപ്പോൾ അവൾ അവളുടെ രാജ്യത്തെക്കുറിച്ചുള്ള ഗാനങ്ങൾ ചൊല്ലിക്കൊടുക്കാറായിരുന്നു പതിവ്. പ്രതിദിവസം ഈശ്വരപ്രാത്ഥന ചെയ്യുന്നതും അവൾ ചെറുപ്പത്തിൽ പഠിച്ച സ്വഭാഷയിൽ തന്നെയായിരുന്നു. വല്ലപ്പോഴും അവൾ സ്വരാജ്യത്തേക്കുറിച്ചു സ്മരിച്ചിരുന്നു എങ്കിൽ അതു മേപ്പടി അവസരങ്ങളിൽ മാത്രമായിരുന്നു എന്നു പറയേണ്ടിയിരിക്കുന്നു. കാലപ്പഴക്കം ഏതു സംഗതിയേയും വിസ്മരിപ്പിക്കുന്നതു അസാധാരണമല്ലല്ലൊ. ഇങ്ങിനെ ഇരിക്കെ ഒരുദിവസം സ്വിസ്സുകാരുടെ ഇടയിൽ ഇവൾ വലിയ ഒരു ബഹളവും അസ്വസ്ഥതയും കണ്ടു. അവിടേയുള്ള സ്ത്രീപുരുഷന്മാക്ക് അവരുടെ ദൈനംദിനകൃത്യങ്ങളിലും തൊഴിലുകളിലും യാതൊരു ശ്രദ്ധയും ഇല്ലാതായി. വിളഞ്ഞുകിടക്കുന്ന ധാന്യങ്ങളും കൂടി അവർ കൊയ്തില്ല. അവർ അവിടവിടെ കൂട്ടംകൂട്ടമായി നിന്നു ഓരോന്നു സ്വകാര്യത്തിൽ പറയുകയും ആലോചിക്കുകയും

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/69&oldid=180994" എന്ന താളിൽനിന്ന് ശേഖരിച്ചത്