താൾ:Gadyalathika part-1.djvu/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

________________

2 ക്തി എതാണ് ? ഈരണ്ടു പ്രശ്നങ്ങൾക്കും "സമഭാവന" എന്ന ഒരേ സമാധാനം മാത്രമേ ഉള്ളൂ. സവ ജീവവഗ്ഗങ്ങളേയും ഒരുപോലെ കരുതുന്ന ഒരാൾക്ക് സമഭാവനയുണ്ടെന്നു പറയാം.ധനവാനും ദരിദ്രനും, രോഗിയും അരോഗിയും, എന്നുവേണ്ട, എല്ലാ വസ്തുക്കളും സമഭാവനയുള്ളവനു ഒരുപോലെയാണു്. പേരും പെരുമയും ധനവും പദവിയും എല്ലാം താൽക്കാലികങ്ങളായ അവസ്ഥാഭേദങ്ങൾ മാത്രമാണെന്നു ധരിച്ച് അയാൾ അതിനനുസരിച്ചു തൻറ കമ്മത്തെ രൂപീകരിക്കും. പെരുവഴിയിൽ അലഞ്ഞുനടക്കുന്ന പിച്ചക്കാരനും മനുഷ്യനാണ്; ഏഴുനില മാളികയുടെ മുകളിൽ പട്ടുമെത്തമേലിരുന്നു; "കാന്താകരാന്ദോളിത താലവ്വൻ ക്കാറേറററു ചൂടേതുമറിഞ്ഞിടാതേ" ഉല്ലസിക്കുന്ന രാജാവും മനുഷ്യൻ തന്നെയാണ്. രണ്ടുപേരും സഹോദരന്മാർ; ഇവരും താനും ഒരേ ഭൂമിദേവിയുടെ പുത്രന്മാർ; ഇവർ തമ്മിലുള്ള ഭേദം കേവലം ശിഥിലവും താൽക്കാലികവും ആകുന്നു; എന്നിങ്ങിനേയാണ' ബുദ്ധദേവനെപ്പോലെ സമഭാവനയുള്ള ഒരുവൻ വിചാരിക്കുക. ഈദൃശമായ ആലോചനാസരണി എത്ര മനോഹരവും ശ്രേഷ്ഠവും ആയിട്ടുള്ളതാണ്! എത്ര ആദരണിയമാണ് ആയിരത്തിൽ ഒന്നുവീതം ജനങ്ങളെങ്കിലും ഇങ്ങിനെ വിചാരിക്കുന്നുണ്ടോ? ഇല്ല; തീരെ ഇല്ല; എല്ലാവരും പലപ്രകാരത്തിലും ഉള്ള വ്യാമോഹപരമ്പരയിൽ പെട്ട് 'ചക്രശ്വാസം' വലിക്കുകയാണ് ചെയ്യുന്നത്. ഹാ! കപടപടുവായ ലോകമേ!

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/7&oldid=180712" എന്ന താളിൽനിന്ന് ശേഖരിച്ചത്