Jump to content

താൾ:Gadyalathika part-1.djvu/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

3 നാനാത്വഭ്രമത്തിൽപെടുത്തി നീ മനുഷ്യരേ ഇങ്ങിനെ 'നട്ടംതിരിയിക്കുന്നു'വല്ലോ ! മഹാമോഹാംഭോധിത്തിരയടിയിൽപെടാതെ സൂക്ഷമാവലോകനം ചെയ്യുവാൻ സാധിക്കുന്നവൻ ഭാഗ്യവാൻതന്നേ! സാധാരണന്മാൎക്ക് സമഭാവനയുണടാവുക എന്നുളളതു അത്ര എളുപ്പമല്ല. അഭ്യാസംകൊണ്ടു് സംസ്കൃതപരിപാകം കൊണ്ടും മാത്രമേ അതു സ്വാധീനമാകയുള്ളൂ. അഭ്യാസത്തിനു ബലം കൂടേണമെങ്കിൽ, അതു ചെറുപ്പത്തിൽത്തന്നേ ആയിരിക്കണം. എന്നാൽ നല്ല കാര്യങ്ങളഭ്യസിക്കുന്നതിൽ ക്ഷമയും ശ്രദ്ധയുമുളളവർ പ്രായേണ ചുരുങ്ങുമെന്നു പറയേണ്ടതില്ലല്ലോ. സമഭാവനമൂലം ലോകത്തിനുണ്ടാവാനിടയുളള ഗുണങ്ങളെപ്പററി ആദ്യംതന്നേ അല്പം സുചിപ്പിച്ചുണ്ടല്ലോ. മനുഷ്യരെല്ലാവരും ലോകകുടുംബത്തിലെ അംഗങ്ങളാണെന്നും ലോകത്തിനൊട്ടുക്ക് സുഖമുണ്ടെങ്കിൽ മാത്രമേ തനിക്കും സുഖത്തിനിടയുള്ളു എന്നും അതുകൊണ്ടു പരസ്പരം സ്നേഹവിശ്വാസത്തോടുകൂടി പെരുമാറേണ്ടതു അത്യാവശ്യകമാണെന്നും സൎവൎക്കും ഒരുപോലെ തോന്നിത്തുടങ്ങുന്നതായാൽ, ലേകത്തിൽ സമാധാനവും ക്ഷേമവും ഉണ്ടായിരിക്കുകയും യുദ്ധം കഥാശേഷമായിത്തീരുകയും ചെയ്യും. ഈ അത്യുന്നതപദവി പ്രാവിക്കാൻ സുസാധമല്ല; എങ്കിലും ഓരോസമുദായക്കാരും ഓരോ രാജ്യക്കാരും അങ്ങിനെ വിചാരിക്കുന്നപക്ഷം അതതു സമുദായങ്ങളിലും രാജ്യങ്ങളിലും ക്ഷേമാഭിവൃദ്ധിയുണ്ടാകുന്നതാണു. മദമാത്സര്യാദി ശത്രുക്കൾ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/8&oldid=179931" എന്ന താളിൽനിന്ന് ശേഖരിച്ചത്