താൾ:Gadyalathika part-1.djvu/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

49 പിന്നെ, 'രാ,രാ' എന്ന ഉത്തരം പറയുകയാൽ, "രാജൻഭോസ്തവപുത്രസ്യ യദികല്യാണമിച്ഛസി ദാനംദെഹിദ്വിജാതിഭ്യേ വൎണ്ണാനാംബ്രാഹ്മണോഗുരുഃ (അല്ലയോ! രാജാവേ! നിങ്ങളുടെ പുത്രൻെറ ഗുണപ്രാപ്തിക്കായി, ജാതിമഹിമയുള്ള ബ്രാഹ്മണൎക്കു ദാനം ചെയ്താലും) എന്ന ശ്ലോകം ചൊല്ലി. ഇങ്ങിനെ ശ്ലോകചതുഷ്ടയം ചൊല്ലിയപ്പോൾ, രാജകുമാരൻ സാഗാരണ പോലെ സംസാരിച്ചുതുടങ്ങി. അത്ഭുതകൃത്യക്കെകണ്ട് വിസ്മയിച്ച രാജാവു്, കാട്ടിൽ നടന്ന സംഭവം എങ്ങിനെ അറിഞ്ഞു എന്നു പല്ലക്കിലെ ആളോടു ചോദിച്ചു."രാഞ്ജിയുടെ" ഠായാപടത്തിൽ ഒരു തുള്ളുി മഷിയുടെ ആവശ്യകത കാളിദാസൻ മനസ്സിലാക്കിയ പ്രകാരം ഈ സംഗതി, ഞാനും അറിഞ്ഞു. സരസ്വതീദേവിയുടെ കടാക്ഷംകൊണ്ടു് ഞങ്ങൾക്ക് ഇങ്ങിനെ കവിദൃഷ്ട്യാ എന്താസുഗ്രഹമാണ്" എന്നു പറഞ്ഞു കേട്ടപ്പോൾ രാജാവിൻെറ പശ്ചാത്താപവും പരിഭ്രമവും പൂൎവാധികാരികമായി. എങ്കിലും രാജാവു്, ഉടനേ വാസ്തവാവസ്ഥഗ്രഹിക്കുകയും സ്വപരാധത്തിനുള്ള ക്ഷമായാചനത്തോടുകൂടി കാളിദാസരെ ആശ്ലേഷം ചെയ്കയും ചേയ്തു.

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/54&oldid=180815" എന്ന താളിൽനിന്ന് ശേഖരിച്ചത്