താൾ:Gadyalathika part-1.djvu/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

50

                       9.സാഹിത്യവും സദാചാരവും ഇപ്പോഴത്തെ വിദ്യാഭ്യാസസമ്പ്രദായത്തിലുള്ള ന്യൂനതകൾ അപരിമിതങ്ങളാണെന്നു തെളിയിക്കുവാൻ ഒട്ടും തന്നെ പ്രയാസപ്പെടേണ്ടതില്ല. സർവ്വകലാശാലക്കാരുടേയും വിദ്യാഭ്യാസധുരന്മാരുടേയും അളവില്ലാത്ത പരിശ്രമം മുഴുവനും ഇപ്പോൾ വിദ്യാത്ഥികളെ അവരവരുടെ അഭിരുചിയനുസരിച്ച വിഷയത്തിൽ അഗ്രഗണ്യന്മാരാക്കിത്തീക്കുവാനാണ് . അതാവിതു, ശാസ്ത്രം അപാരവും ഒരുവന്റെ ജീവകാലം ഏറ്റവും ചുരുങ്ങിയതും ആയിരിക്കയാൽ , എല്ലാവിഷയങ്ങളേയും ഒരുവൻ പഠിക്കാൻ തുടങ്ങിയാൽ, അവന്ന് ഒടുവിൽ ഒന്നുംതന്നെ ശരിക്ക് അറിഞ്ഞു എന്നു വരുന്നതല്ല; ആകയാൽ ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിൽ പ്രാവീണ്യം സമ്പാദിക്കുവാൻ ശ്രമിക്കുന്നതായിരിക്കും അധികം യുക്തം എന്നു വിദ്യാഭ്യാസാധികൃതന്മാർ അഭിപ്രായപ്പെടുന്നു.ചരിത്രം പഠിക്കാൻ ഇഷ്ടമുള്ളവൻ അതു പഠിക്കട്ടെ; തത്ത്വശാസ്ത്രം ,അല്ലെങ്കിൽ രസതന്ത്രം പഠിക്കാനാഗ്രഹമുള്ളവൻ ആ വിഷയംപഠിച്ച് , അതിൽ വിദഗ്ധനാവട്ടെ ! എന്നിങ്ങനെയാണ് അവർ തീച്ചപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇൗ വക മാറ്റങ്ങൾ കൊണ്ടു വലിയ ഗുണങ്ങൾ ഉണ്ടായിട്ടുണ്ടൊ? മുമ്പു പല വിഷയങ്ങളും അഭ്യസിച്ചിരുന്നവർ ഇവരെക്കാൾമോശക്കാരാണോ ? ഇൗ വക പ്രശ്നങ്ങൾക്ക അനുകൂലമായ മറുപടി കിട്ടുവാൻ കുറെ ഞെരുങ്ങേണ്ടിവരും. ഒരു വിഷയത്തിൽത്തന്നെ ശ്രദ്ധപതിയിച്ചിട്ടുള്ള വിദ്ധ്യാത്ഥി, അതിൽ 'കെങ്കേമനായി'ത്തീ
"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/55&oldid=180818" എന്ന താളിൽനിന്ന് ശേഖരിച്ചത്