താൾ:Gadyalathika part-1.djvu/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

48 (സ്നേഹസ്ഥിതിയിൽ ഇരിക്കുന്ന ഒരാളെ വഞ്ചിക്കുന്നതിൽ എന്താണ് സാമത്ഥ്യം ? മടിയിൽ കിടക്കുന്നവനെ കൊല്ലുന്നതിൽ വല്ല പൗരുഷവും ഉണ്ടോ?) ഈ ശ്കോകത്തിനുശേഷം രാജകുമാരൻ എല്ലാ പ്രശനങ്ങൾക്കും സേമിരാ' എന്നു സമാധാനം പറഞ്ഞുകൊണ്ടിരുന്നു.കാളിദാസൻ പിന്നെ ഈ ശ്കോകംകൂടി ചൊല്ലി.

 "സേതുംദ‍‍‍‍ൃഷ്ട്വാസമുദ്രസ്യ

ഗംഗാസാഗരസംഗമം ബ്രഹ്മഹത്യാപ്രമുച്യേതേ മിത്രദ്രോഹോനമുച്യേതേ" (ഗംഗയും സമുദ്രവും സംയോജിക്കുന്നിടത്തെ സേതുവേ - സമുച്ചയപദപ്രയോഗമില്ലെങ്കിലും; സേതുവേയും,സമുദ്രവും ഗംഗയും ചേരുന്ന ദിക്കിനെയും; എന്നും പക്ഷെ ആവാം--ദശിതച്ചാൽ ബ്രഹ്മഹത്യാദി പാപവും നശിക്കുന്നന്നതാണ്.എങ്കിലും മിത്രദ്രോഹമാകുന്ന പാപത്തിന്ന് ഇതു ഒരു മോചനമാകുന്നില്ല.) പിന്നീടുണ്ടായ ചോദ്യങ്ങൾക്ക് 'മിരാ' 'മിരാ' എന്ന മറുമൊഴി പറയുന്നതു കേട്ടിട്ടു കാളിദാസൻ:- മിത്രദ്രോഹീകൃതഘ്നശ്ച യശ്ചവിശ്വാസഘാതകഃ ത്രയസ്തേനരകംയാന്തി യാവച്ചിന്ദ്രദിവാകരൗ-- (മിത്രദ്രോഹി,കൃതഘ്നൻ,വിശ്വാസവഞ്ചകൻ,ഇവർ മൂവരും സൂയ്യചന്ദ്രന്മാരുള്ള തുവരേ നരകം പ്രാപിക്കുന്നു)എന്നു ചൊല്ലി.

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/53&oldid=180614" എന്ന താളിൽനിന്ന് ശേഖരിച്ചത്