താൾ:Gadyalathika part-1.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

47 തിരിച്ചയച്ചു. കുറെ തിരഞ്ഞതിണൻേറ ശേഷം, അവർരാജകുുമാരനെ കണ്ടുപിടിച്ചു, ലേക്കു മടങ്ങി.എന്നാൽ ഒരു വലിയ കഷ്ടാവസ്ഥ! എന്തുതന്നേ, ചോദിച്ചാലും രാജകുമാരൻ 'സസേമിരാ സസേമിരാ'എന്നല്ലാതെ യാതൊരുത്തരവും പറയുന്നില്ല! രാജധാനിയിള്ളവരെല്ലാം ഈ ഉപദ്രവശാന്തിയ്ക്കു് എന്തു ചെയ്യേണമെന്നറിയാതെ പരിതപിച്ചു. ദാക്ഷിണ്യാദി ഗുണസമ്പൂണ്ണനും വിജ്ഞനും ആയ രാജാവു' പശ്ചാത്താപത്തോടുംകൂടി “ഹാ! കഷ്ടം ! നമ്മുടെ കാളിദാസനേയും നശിപ്പിച്ചു; അദ്ദേഹം ഇതിന്നു വല്ല നിവാരണമാർഗ്ഗവും കാണുമായിരുന്നു” എന്നു ഗൽഗദാക്ഷരത്തോടെ പറഞ്ഞു. “ഇതിനേപ്പററി അങ്ങു ന്നു് വസനിക്കരുത്; പുരുഷമുഖാലോകനം ചെയ്യാത്തവ ളും വിദുഷിയുമായ ഒരു കനൃകയെ എനിക്കു പരിചയമുണ്ട് ; ആ സാധ്വി ഇതു ഭേദമാക്കിത്തരും” എന്നു മന്ത്രി പ്ര സ്താവിക്കുകയും, വേണ്ടവിധം പ്രവത്തിക്കാൻ രാജാവു അനുമതി നൽകുകയും ചെയ്തു. മന്ത്രി, കാലവിളംബം കൂടാതെ കാളിദാസനെ, ഒരു പല്ലക്കിൽ കയററി രാജധാനിയിലേക്കു കൊണ്ടുവന്നു. രാജ കുമാരനെ സമീപം നിത്തി. ഏതു ചോദ്ദ്യത്തിന്നും 'സസേമിരാ' എന്നുതന്നെ പറയുന്നതുകേട്ട്, സൂക്ഷ്മതത്വം ഗ്രഹിച്ചു, കാളിദാസൻ ഇങ്ങിനെ ഒരു ശ്ലോകം ചൊല്ലി. “സൽഭാവംപ്രതിപന്നാനാം വഞ്ചനേകാവിദഗ്ദതാ അങ്കമാരുമഹ്യസുപ്താനാം ഹനനേകിന്തുപൗരുഷം"

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/52&oldid=180161" എന്ന താളിൽനിന്ന് ശേഖരിച്ചത്