Jump to content

താൾ:Gadyalathika part-1.djvu/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

________________

കഷ്ടം! അപ്പോഴെക്കും ഒരാളുടെ പേര് ഓർമ്മയിൽ വരുന്നില്ല. തന്നിമിത്തം കുറേപരുങ്ങുന്നു; കഴുത്തും തലയും ഒരു പ്രത്യേകനിലയിൽ പിടിച്ച ഓൎത്തുനോക്കുന്നു. പേര് കിട്ടുന്നില്ല; തൻറ ധാരണാശക്തിയേപ്പറ്റി കുറേ ആവലാതി പറയുന്നു; ഈ സമയം മുഴുവനും മററുള്ളവർ ('ചുമ്മാ'നില്ക്കുകതന്നെ. ഒടുവിൽ സംഭാഷണകത്താവു, ഉം, സാരമില്ല എന്നു പറഞ്ഞു തൻറെ കഥ തുടരുന്നു. ഒടുവിലത്തെ കഥ യെന്താണ്? ഈകഥ ഒരു സമയം അവെരല്ലാവരും ഒരുനൂറ പ്രാവശ്യത്തിലധികം കേട്ടിട്ടുള്ളതായിരിക്കും. ഒരു വേള ഈ വിദ്വാൻ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ടായിരിക്കും. ഒരു സമയം തൻറെ ചില പഴയ പൊടിക്കെ”കളോ അനുഭവങ്ങളൊ ആയിരിക്കാനും മതി. അവ പ്രായേണ രസ ശൂന്യങ്ങളുമായിരിക്കാം. സംഭാഷണത്തിൽ സാധാരണമായി കണ്ടുവരുന്ന മറൊാരുദോഷം അവനവനെപ്പററിത്തന്നെ ധാരാളം പറഞ്ഞുകൊണ്ടിരിക്കുന്നതാണ്. ചിലർ അവരുടെ ജീവിതചരിത്രം മുഴുവനും സംക്ഷിപ്തമായി പറയാൻ തുടങ്ങും; അവക്കു ണ്ടായിട്ടുള്ള ഓരോ രോഗങ്ങളുടേയും ആവിഭാവം, ചിഹ്നങ്ങൾ, വർദ്ധനവ് മുതലായവയേ വണ്ണിച്ചുകൊണ്ടിരിക്കും; ചിലർ ജഡ്മിമാരെപററിയും വക്കീൽമാരെപററിയും എത്രതന്നെ പറഞ്ഞാലും എത്ര പ്രാവശ്യം പറഞ്ഞാലും മതിയാക്കുകയില്ല. ചിലർ കോടതികളിൽ അവക്കുണ്ടായിട്ടുള്ള കഷ്ടപാടുകളും അവർ സഹിക്കേണ്ടിവന്ന അനീതികളും എണ്ണിയെണ്ണിതുടങ്ങും. ചിലർ ബഹു സര ന്മാരാണു്, അവർ ത

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/42&oldid=179186" എന്ന താളിൽനിന്ന് ശേഖരിച്ചത്