താൾ:Gadyalathika part-1.djvu/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

36 ക്കാവുന്നതാണ്. ഇതിനു പ്രത്യേകം സ്ഥലകാലദേശങ്ങളൊന്നും അത്യാവശ്യവുമില്ല. എന്നാൽ സംഭാഷണം രസഹീനമായിത്തീരുന്നതു് മനുഷ്യർ അതിനെ കേവലം നിസ്സരിച്ചിട്ടാണെന്നു കാണുമ്പോൾ ആർക്കും വെറുപ്പ് തോന്നാതിരിക്കുന്നതല്ല. ആയതുകൊണ്ട് സംഭാഷണത്തിൽ സാധാരണമായി കണ്ടുവരുന്ന ചില പ്രധാന ന്യൂനതകളേയും മറ്റു ചില മുഖ്യ സംഗതികളേയും കുറിച്ചു ചുരുക്കത്തിൽ പ്രസ്താവിക്കാം. വളരെ അധികം സംസാരിക്കുന്നതു യുക്തമല്ല. എന്നാൽ ഒരഞ്ചാളുകൾ മാത്രം കൂടീട്ടുള്ള ഒരു ദിക്കു സൂക്ഷിച്ചുനോക്കുന്നതായാൽ, ബാക്കിയുള്ളവക്കു രസക്ഷയം അല്ലെങ്കിൽ മുഷിച്ചൽ തോന്നത്തക്കവിധം അത്ര അധികം ഒരാൾ സംസാരി ക്കുന്നതു കാണാതിരിപ്പാൻ നന്നേ പ്രയാസമാണ്. ഇങ്ങിനെയുള്ള വാദ്ധാരണിക്കാർ പല പ്രത്യേകതകളോടും കൂടി കാണപ്പെടും. അവരിൽ അൎയ്യാദൃശമായ ഒരു തരക്കാരേപ്പററി മാത്രം പറയാം. അവർ വളരെ ആലോ ചന, മുൻകരുതൽ, ഗാംഭീരം എന്നിവയോടുകൂടി സംസാരിക്കാൻ ആരംഭിക്കുന്നു. ഒരു ചെറിയ മുഖവുര കൂടാതെ കഴികയില്ല. ഏതെങ്കിലും ഒരു സംഗതിയെപ്പററി പറയുന്നതിനിടയിൽ ചില കഥകളും ഉപകഥകളും ഇല്ലാതിരിക്കയില്ല. ഏതെങ്കിലും ഒരു പ്രത്യേക വാക്കൊ സംഭവമൊ ഒരുകഥയെ ഓമ്മയിൽ കൊണ്ടുവരുന്നു. പ്രസ്താവിച്ചുകൊണ്ടിരിക്കുന്ന വിഷയത്തിൻറ പൗവസാനത്തിൽ, ആ കഥ പറഞ്ഞുകൊള്ളാമെന്നു വാഗ്ദാനം ചെയ്യുന്നു. ഇത്രയും പറഞ്ഞു പ്രസംഗവിഷയത്തിൽത്തന്നെ പ്രവേശിക്കുന്നു. ഹാ!

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/41&oldid=179220" എന്ന താളിൽനിന്ന് ശേഖരിച്ചത്