താൾ:Gadyalathika part-1.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

30 .അമേരിക്കയിൽ ഒരു സ്ത്രീ എട്ടുപ്രാവശ്യം കല്യാണം കഴിച്ചതായും,അതിൽ ഏഴുഭർത്താക്കന്മാരെ ത്യജിച്ചതായും ഉള്ള ലക്ഷ്യം കാണ്മാനുണ്ട്.ആ യുവതിയുടെ ഒന്നാമത്തെ വിവാഹോത്സവം കൊണ്ടാടിയിരുന്നത് 19-ാമത്തെ വയസ്സിലും ,ബാക്കി ഏഴും കഴിഞ്ഞത് 39 പ്രായമാകുന്നതിനിടയ്ക്കും ആയിരുന്നു. ഏഴുപേരേയും തള്ളിയത് അവരെകൊണ്ടു "പൊറുതിമുട്ടി" യതിനാലായിരുന്നുവത്രെ! യുനൈറ്റ‍ഡ് സ്റ്റേറ്റ്സിൽ, ഈ സംഗതിയെക്കുറിച്ച്,പലേടങ്ങളിലും ഉള്ള നിയമങ്ങൾതമ്മിൽ വളരെ അന്തരം ഉണ്ട്. നിയമങ്ങൾക്ക് എെകരൂപ്യം ഇല്ലാത്തതിനാൽ അനവധി തകരാറുകൾക്കും ഇടയാകുന്നു. ഒരു ദിക്കിലെ നിയമപ്രകാരം ഒരാൾ ഒരു ത്യജിക്കപ്പെട്ട സ്ത്രീയുടെ ഭത്താവായിരിക്കാം:എന്നാൽ ആ സ്ത്രീയോ, മറ്റൊരു സ്ഥലത്തെ നിയമമനുസരിച്ച് ത്യജിക്കപ്പെട്ടിട്ടില്ലാത്തവളും ആയിരിക്കാം. അതുകൊണ്ട് ഇവരിൽ ഒരാളുടെ വിവാഹം നിയമവിരോധമായി പരിണമിക്കുന്നു. ഒരു അമേരിക്കൻ പത്രത്തിലെ വിവാഹസംബന്ധമായ ചില വത്തമാനച്ചുരുക്കങ്ങളെ ചുവടെ ഉദ്ധരിക്കാം:- ചിക്കാഗോ-1909 ഏപ്രിൽ 27-ാംനു ത്യജിക്കാനുള്ള സമ്മതം ഇപ്പോൾ കിട്ടി.ജഡ്ജി വളരെ ദയാലുതന്നെ.ഹെൻറിയെ വിടാൻ സാധിച്ചുവല്ലോ.വലിയ ഭാഗ്യം. ഏപ്രിൽ 29-ാം നു ചാർളിയെക്കണ്ടു. എൻറെ ഉടുപ്പു തെയ്യാറായ ഉടനെ വിവാഹം ചെയ്യാൻ ഏപ്പാടു ചെയ്തിരിക്കുന്നു. ഉടുപ്പുണ്ടാക്കികൊണ്ടുവരാൻ രണ്ടാഴ്ച മുമ്പുതന്നെ ഏൽപ്പിച്ചിട്ടുണ്ടായിരുന്നുവെങ്കിലും,ഭത്താവിനെ ത്യജി

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/35&oldid=179481" എന്ന താളിൽനിന്ന് ശേഖരിച്ചത്