താൾ:Gadyalathika part-1.djvu/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

31 ക്കാനുള്ള സമ്മതം ലഭിക്കുന്നതുവരെ. അതിൻെറ ആവശ്യം കലശലായി തോന്നിയിരുന്നില്ല. ഏപ്രിൽ 30-ാംനു ഉടുപ്പു കിട്ടി.നാളെ വിവാഹം ചെയ്യുന്നതാണ്. മെയി 1-ാം നു ചാർളിയും ഞാനും ഇൻഡ്യാനയിൽ പോയി, കല്യാണം കഴിച്ചു.ചിക്കാഗോവിലേക്കു ഒന്നരമണിയുടെ വണ്ടിക്കു തിരിച്ചു.ഹാ! ചാർളി അതിയോഗ്യൻ.വളരെ ബുദ്ധിമാൻ.എൻെറ പ്രേമഭാജനംതന്നെ.ഉച്ചയ്ക്കു തീനും ബഹു കേമമായി.വണ്ടി,ഇലിയാനോസ്സിലേക്കു കടക്കുമ്പോൾ കണക്കു കൊണ്ടുത്തന്നു. ഉടനെ ചാർളി, "നാം ഇലിയാനോസ്സിൽവെച്ചല്ല കല്ല്യാണം കഴിച്ചത്.അതിനാൽഞാൻ എൻെറ തീൻകൂവി കൊടുക്കാൻ മാത്രമെ ബാദ്ധ്യസ്ഥനാകുയുള്ളു" , എന്നു പറഞ്ഞും കൊണ്ടു തൻെറ ഓഹരി കൊടുത്തു. നാം ഇൻഡ്യാനയിൽവെച്ചു വിവാഹം ചെയ്തതാകയാലും, തീൻ അവിടെവെച്ചു കഴിച്ചതാകയാലും മുഴുവൻ സംഖ്യയും കൊടുക്കേണ്ടതാണെന്നു ഞാൻ പറഞ്ഞു. ബിൽ ഇൻഡ്യാനയിൽവെച്ചുതന്നെ കൊടുത്തിരുന്നുവെങ്കിൽ മുഴുവൻ സംഖ്യയും അദ്ധേഹം സസന്തോഷം കൊടുത്തേനെ എന്നു മറുമൊഴി പറഞ്ഞു.കാണികൾക്കു പരിഹാസത്തിനിടയാക്കരുതെന്നു വിചാരിച്ചു. എൻെറ ഓഹരി ഞാൻ കൊടുത്തു.ചാർളി ശരിയായിരിക്കാം.

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/36&oldid=179497" എന്ന താളിൽനിന്ന് ശേഖരിച്ചത്