Jump to content

താൾ:Gadyalathika part-1.djvu/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

29 നെതന്നേ, ത്യക്തനായ ഭത്താവിനെ ആലിംഗനംചെയ്തു്, ഇപ്രകാരം പറഞ്ഞു:- "നിങ്ങളെ വിടുന്നതിൽ എനിക്ക് കലശലായ വ്യസനം ഉണ്ട്. എങ്കിലും എനിക്കില്ലാതെ യാതൊന്നും ചെയ്‍വാൻ നിവർത്തിയില്ല.' സൌത്ത്ഡേക്കോട്ടയിലെ എബർ‍‍‍‍‍ഡീൻ പട്ടണത്തിലെ മിസിസ്സ് എലിസബത്ത് ക്രൌവിന്റെ കേസ്സ എല്ലാവരും അറിയുന്ന ഒന്നാണ്. ഒരു ദിവസം ഈ മദാമ്മ,താൻ ത്യജിച്ച ഭർത്താവിന്റെ, കീഴിലിരിക്കുന്ന, എന്നാലും തന്റെ സ്വന്തം, കുട്ടിയെ തെരുവീഥിയിൽ കണ്ടപ്പോൾ,സഹജമായ പുത്രവാത്സ്യല്യത്തിനു അധീനമായ കുട്ടിയെ ചുംബിച്ചു. ജഡ്ജി ഈ സ്ത്രീ കുറ്റക്കാരിയാണെന്ന് അഭിപ്രായപ്പെടുകയും, തക്കതായ പിഴ കല്പിക്കുകയുംചെയ്തു. ലഹരിസാധനങ്ങൾ പെരുമാറുക, ചുരുട്ടു മുതലായവ വലിക്കുക, അന്യ സ്ത്രീപുരുഷന്മാരുമായി അധികമായി സംഭാഷിക്കുക, സഹവസിക്കുക, ക്ലബ്ബിൽഅധികസമയം കഴിക്കുക, എന്നീ കാരണങ്ങളാൽ ഭായ്യാഭർത്തൃബന്ധത്തിനു ഭംഗം വരുന്നതു അമേരിക്കയിൽ എത്രയോ സാധാരണമായിട്ടുള്ള ഒരു സംഗതിയാണ്. അതിയായ തടിയുള്ളതുകൊണ്ട,ഭായ്യമാരെ ത്യജിച്ച സംഭവങ്ങളും കാണുന്നുണ്ട്. ഒരു സ്ത്രീ സ്വപിതാവിന്റെ മരണപത്രത്തിലുള്ള 150,000 ക കിട്ടുവാൻവേണ്ടി ഭർത്താവിനെ തള്ളിയിരിക്കുന്നുവത്രെ. അമേരിക്കയിലുള്ള സ്ത്രീകളിൽ 100 ൽ90 വീതവും 150,000 ക കിട്ടുന്ന പക്ഷം, തങ്ങളുടെ ഭർത്താക്കന്മാരെ ത്യജിക്കുവാൻ തെയ്യാറാക്കിയിരിക്കുമെന്ന് അവൾ പ്രസ്താവിച്ചതായും അറിയുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/34&oldid=179831" എന്ന താളിൽനിന്ന് ശേഖരിച്ചത്