17 Reinhardt) ആയിരുന്നു ഈ യോദ്ധാവു് . ധീരനായ ഈ പടയാളി ഒന്നാമത് 'മീർകാസിം' (Mir Kasim) എന്ന നവാബിൻേറപ്രധാനഭടനായഗുർജിൻഖാൻെറ (Gurgin Khan) കീഴിൽ പ്രവൃത്തി എടുക്കുകയും, യജമാനപ്രീതികൊണ്ടു അചിരേണ ഉയൎന്നനിലയിൽ എത്തുകയും ചെയ്തു. ഗുർജിൻഖാൻൻെറ ദുർഗ്രഹമായ മരണശേഷം, സേനാനായകനായ സുമ്രു ഡില്ലി ചക്രവൎത്തിയെ ശരണംപ്രാപിച്ചു. ഈഅവസരത്തിലായിരുന്നു സുമ്രുവിന്നു, കാശ് മീരത്തിലെ പ്രസ്തുത സുന്ദരിയെ കാണ്മാനിടയായതും, ഇരുവരുടേയും മനസ്സിൽ പരസ്പരാനുരാഗം അങ്കുരിച്ചതും. കാലവിളബംകൂടാതെ, അനുരാഗം വിവാഹപൎയ്യവസായിയായിത്തീന്നു. സുമ്രുവിന്നു ഡില്ലി ചക്രവൎത്തി, 'സർധാനം' (surdhana) എന്ന പ്രദേശം, സൈന്യസംരക്ഷണയ്ക്കായി തിരിച്ചുകൊടുത്തു. സുമ്രു, സർധാനയിൽ തൻെറ ഇഷ്ടപ്രാണേശ്വരിയോടുകൂടി അതിസുഖമായി കാലക്ഷേപം ചെയ്തു. ഈ ഭാഗ്യവതിയായ തരുണീമണിയെ എല്ലാവരും കാലക്രമത്തിൽ 'ബീഗം സുമ്രു' എന്നു വിളിച്ചുവന്നു. സുമ്രു 1778-ൽ കാലഗതി പ്രാപിക്കുകയും തൻെറ സ്വത്തു' മുഴുവനും പ്രാണപ്രിയയ്ക്കു്, ഏല്പിച്ചുകൊടുക്കുകയും ചെയ്തു. മുഗളിർ ഇതിൽ അനുകൂലിച്ചു. അവരുടെ ശക്തി കേവലം നാമാവശേഷമായ്ക്കൊണ്ടു വരുകയായിരുന്നുവെങ്കിലും, ബീഗം മുഗൾചക്രവൎത്തിയുടെ നേരെ നിശ്ചലമായ രാജഭക്തി പ്രദൎശിപ്പിച്ചു. ബീഗത്തിൻെറ സൈന്യം അത്യധികം ശക്തിയുണ്ടായിരുന്നതു, നല്ലവണ്ണം ശീലിപ്പിച്ചിരുന്നതു, ആയിരുന്നു. ഈ സൈന്യം ചക്രവൎത്തിയെ സഹായി
താൾ:Gadyalathika part-1.djvu/22
ദൃശ്യരൂപം