Jump to content

താൾ:Gadyalathika part-1.djvu/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
16

യുന്നതായാൽ, ഇവളുടെ ആദ്യകാലത്തെ സ്ഥിതിയെപ്പറ്റി നാം അറിയുന്നത് , ഇവൾ അതിമനോഹരമായ കാശ്മീരരാജ്യത്തിൽ ജനിച്ചിരുന്നവളും , സ്വാഭാവികമായ രൂപലാവണ്യം കൊണ്ടും, മനോരഞ്ജകമായ മൃദുസ്വനംകൊണ്ടും, നിഷ് പ്രയാസം അംഗീകരിക്കാവുന്നതും, പക്ഷേ ഒട്ടേറെ ദുൎഷ്കീത്തിക്കു പാത്രമായിട്ടുള്ളതും, ആയ ദേവദാസീവൃത്തിയെ ആചരിച്ചുവന്നവളും, ആരിരുന്നു എന്നു മാത്രമാണ്. കാശ്മീരയുവതികളുടെ ഇടയിൽ ഇവളെ ഒരു 'മദിരാക്ഷികളിൽ മനോജ്ഞ'യായി ഗണിച്ചു വന്നതിനുപുറമേ സമീപവാസികൾ മുഴുവനും അവരുടെ പ്രേമഭാജനമായി കരുതുകയും ചെയ്തു. "രമണീയമായ പതിനാറു" തികയുന്നതിനുമുമ്പുതന്നെ, ഈ കന്യാമണി, വേശ്യാവൃത്തിയിലുള്ള പ്രാവീണ്യം കൊണ്ട്, ദിക്കെങ്ങും പ്രഖ്യാതി പരത്തി. മണിബീഗത്തിനും കൂടി ഇത്രവേഗത്തിലും ഇത്രചെറുപ്പത്തിലും പേരുസമ്പാദിപ്പാൻ സാധിച്ചിരുന്നില്ലത്രേ. ഈ നായിക മോഹിനിയാട്ട സ്ത്രീകളുടെ സാധാരണ സ്വഭാവത്തെ അംഗീകരിക്കുകയും തന്റെ പ്രവ‍ൃത്തിയിൽ അദ്വീതീയമായ സാമൎത്ഥ്യം പ്രകാശിപ്പിക്കയാൽ, നല്ല സമ്പാദ്യത്തിനൎഹയാവുകുയുംചെയ്തു. താരുണ്യത്തിന്റെ മൂദ്ധന്യദശയിൽത്തന്നെ ഇവൾ, ഇംഗ്ലീഷുകാരും മുഹമ്മദീയരും തമ്മിൽ ബങ്കാളത്ത് സർവ്വാധികാരത്തിനു വേണ്ടി നടത്തിയിരുന്ന ഘോരസമരത്തിൽ, ഒന്നാമത്തെവരുടെ ഭാഗത്ത് പോർചെയ്ത് പ്രസിദ്ധിനേടിയ ഒരു വിദേശീയയോദ്ധാവിന്റെ ശ്രദ്ധയെ ആകൎഷിച്ചു. 'സുമ്രു' (Sumroo) എന്ന പരിഹാസപ്പേരിനാൽ നല്ലപോലെ അറിഞ്ഞുവരുന്ന 'വാൾട്ടർ റെയിൻഹാർട്ട് (Walter

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/21&oldid=216833" എന്ന താളിൽനിന്ന് ശേഖരിച്ചത്