താൾ:Gadyalathika part-1.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

18പ്പാനായി,സിൻഡ്യയുടെ കീഴിൽ 'സ‍‍‍‍‍‍ർ ആർതർ വെല്ലസ്ലയുടെ(പിന്നീട്ു ഡ്യൂക്ക്ഓഫ് വെല്ലിങ്ങ്ടൺ) എതിരായി ഏസ്സേ യിൽവെച്ച്(Assaye)/യുദ്ധംചെയ്തു.1803-ലെ ഡില്ലി യുദ്ധത്തിനുശേഷം, ബ്രിട്ടീഷുകാക്ക്, അസാമാന്യമായ ജയം ഉണ്ടായി. തദനന്തരം ബീഗം ഇവര്ക്ക് കീഴടങ്ങി. ഭത്താവിന്റെ മരണംവരെ, ബീഗം ക്രമമായി കുറാൻ വായിക്കുകയും, അതിൽ പ്രതിപാദിച്ച നിയമങ്ങളെ അനുഷ്ഠിച്ചു നടക്കുകയും ചെയ്തു. വിധവയായിത്തീന്ന ഉടനെ തന്നെ കൃസ്തുമതത്തെ സ്വീകരിച്ചു ജൊഹാന (johana) എന്ന പേരും എടുത്തു. എങ്കിലും ബീഗംസുമ്റു എന്ന പേരിനെയല്ലാതെ, ഇതരനാമധേയങ്ങളെ ലോകചരിത്രം ഗൗനിക്കുന്നില്ല. ബീഗംസുമ്റു വിവാഹത്തിനുശേഷം തന്റെ പൂവ്വാചാരങ്ങളെ നിശ്ശേഷം കൈവിട്ടിരുന്നു; എങ്കിലും ഭത്തൃനാശത്തോടുകൂടി അവയെ വീണ്ടും കൈക്കൊണ്ടു. സേനയിലെ ഉദ്യോഗസ്ഥമ്മാർ പലരും ഇവളുടെ സേവകരായിത്തീന്നു. ഭർത്തൃപദം ലഭിക്കാനുള്ള ആഗ്രഹം എല്ലാവരെയും കടന്നു പിടികൂടി. ആഗ്രഹം ഒടുവിൽ സഫലമായത് ലാവൈസോ (laVaisseau) എന്ന പ്രധാനോദ്യോഗസ്ഥന്നായിരുന്നു. ഇതുനിമിത്തം ഇച്ഛാഭംഗം നേരിട്ട ബീഗകാമുകമ്മാരൊക്കെയും കൂടിച്ചേന്നു, ഈ ദമ്പതിമാരെ ചതിപ്പാൻ ആലോചന തുടങ്ങി. ഈ വൈരിസംഘത്തെ സെബിർയാബ്(Zabiryab) എന്ന പോറ്റുമകനും സഹായിച്ചു. ബീഗം പ്രാണരക്ഷക്കായി രാജ്യംവിട്ടോടി. ഒാട്ടം തുടരുന്നതിനുമുമ്പായി, കാമിനീകാമുകമ്മാർ, ഒരാൾ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/23&oldid=180896" എന്ന താളിൽനിന്ന് ശേഖരിച്ചത്