താൾ:Gadyalathika part-1.djvu/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

11 പ്രധാനപ്പെട്ട ഖനികൾ ക‍ൃഷ്ണനദിയുടെ വടക്കുഭാഗത്തും, കർണ്ണൂൽ, ആനന്ദപുരം എന്നീ ജില്ലകളിലും ആയിരുന്നു. ഇവയെ സമഗ്രമായി. "ഗോൾകൊണ്ടയിലെ ഖനികൾ" എന്നാണ് പറഞ്ഞുവരാറ്.

ലിൻസ് ചോട്ടൻ linschotan, എന്ന  ആൾ ഇപ്രകാരം എഴുതിയിരിക്കുന്നു:-"വൈരക്കല്ലുകൾ ദക്ഷിണഭാരതത്തിൽ വിജയനഗരം പട്ടണത്തിനു സമീപമുള്ള രണ്ടുമൂന്നു കുന്നുകളിൽ ധാരളം വിളയുകയും, വിജയനഗരം രാജാവ് അവയിൽനിന്നു നല്ല ആദായം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ സൂക്ഷമദൃഷ്ടി ഇതിന്മേലെപ്പോഴും ഉള്ളതിനു പുറമേ, 32 കേറററലധികം തൂക്കമുള്ള വൈരങ്ങൾ, രാജാവിനു എത്തിച്ചുകെടുക്കണമെന്നു നിർബന്ധവുമാണ്."വിജയനഗരം രാജധാനി കവർന്നപ്പോ‍ൾ  കിട്ടിയതും. പിന്നീടു ബീജപുര (Bijapur) ത്തിലെ മുഹമ്മദീയരാജാവായ "ഏ‍ഡിൽഷാ" സൂക്ഷിച്ചുവച്ചതും ആയ കോഴിമുട്ടയോളം വലിപ്പമുള്ളവൈരം"വിജയനഗരം രാജാവിന്റെ കുതിരയുടെ ശിരോലങ്കാരമായി ഉപയോഗിച്ചിരുന്നു എന്നു ക  "ഗാ‍ർസ്യാ ‍ഡാഓർട്ടോ"( Garcia da Orto) എന്ന ആൾ വിജയനഗരത്തിൽ, ഒരു ചെറിയ കോഴിമുട്ടയോളം വലിപ്പമുള്ള ഒരു വൈരക്കല്ലും, 150, 175, 312 കേറററുകൾ തൂക്കമുള്ള മൂന്നു മറ്റു വൈരക്കല്ലുകളും കണ്ടിരുന്നു എന്നു പ്രസ്താവിച്ചിട്ടും ഉണ്ട് . കൃഷ്ണാനദീതീരത്തിലുള്ള 'കൊല്ലൂർ' എന്ന പ്രസ്താവിച്ചിട്ടും ഉണ്ട്.'
"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/16&oldid=179907" എന്ന താളിൽനിന്ന് ശേഖരിച്ചത്