താൾ:Gadyalathika part-1.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

12 മാണ്ടിൽ കിട്ടിയതു'. അപ്പോൾ ഖനികളുടെ മേധാവി മീർജൂംലാ" എന്ന ആളായിരുന്നു. അദ്ദേഹം ഈ വൈരത്തെ "ഷാജഹാൻ" എന്ന മുഗൾ ചക്രവൎത്തിക്കു കാഴ്ച്ചവെച്ചു. അന്നു ഇതിനു 756 കേററ്റു തൂക്കമുണ്ടായിരുന്നുവത്രെ. "ഹോർട്ടൻസിയോബോർജിയോ" (Hortensio Borgio) എന്ന വെനീസ്സുകാരൻ, ഈ വൈരത്തെ അവിടെവെച്ചു ഖണ്ഡിച്ചപ്പോൾ താറുമാറാക്കി. 1665-ൽ "ടേവർണിയർ" [Tavernier] ഈ രത്നത്തേ അറംഗസീബു ചക്രവൎത്തിയുടെ ഖജാനയിൽ കണ്ടപ്പോൾ ഇതിനു 268 കേററ്റു മാത്രമേ തൂക്കമുണ്ടായിരുന്നുള്ളു. 1739-ൽ നാദൎഷാ" ഡില്ലി കവൎച്ച ചെയ്യുകയും അപ്പോൾ ഇതിനെ കൈവശപ്പെടുത്തി. "ലോകദീപം" [Light of the world] എന്ന അന്വൎത്ഥമായ അഭിധാനത്തെ കല്പിച്ചു പേർഷ്യയിലേക്കു കൊണ്ടുപോകയും ചെയ്തു. 1747-ൽ "നാദർഷാ" വിനെ കൊലപ്പെടുത്തിയതിനു ശേഷം, ഈ വൈരം അദ്ദേഹത്തിന്റെ പൗത്രനായ "ഷാറൂക്കി"ന്റെ കൈവശമായി. നാലുകൊല്ലങ്ങൾക്കു ശേഷം, ഷാറൂക്ക്, ഈ വൈരം, കാബൂളിലെ അഹമ്മദ് ഷാദുരാണി"ക്കു സമ്മനിക്കുകയും, അദ്ദേഹം അതു തന്റെ പുത്രനായ ടൈമൂറിന്നു കൊടുക്കുകയും ചെയ്തു. 1793-ൽ വഴിക്രമപ്രകാരം, ഇതു അദ്ദേഹത്തിന്റെ മകനായ "ഷാസാമ"ന്നു കിട്ടി. മുഹമ്മദ് എന്ന സഹോദരൻ, ഇദ്ദേഹത്തെ, "കണ്ണുകുത്തി" കുരുടനാക്കുകയും, രാജപദവിയിൽനിന്നു നീക്കുകയുംചെയ്തു. എങ്കിലും ഇദ്ദേഹം തടവുമുറിയിലും ഈ വൈരത്തെ, ഒന്നിച്ചുതന്നെ വെച്ചുകൊണ്ടിരുന്നു. 1795-ൽ, ഇത്, ഇദ്ദേഹത്തിന്റെ മറ്റൊരു സഹോ

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/17&oldid=179500" എന്ന താളിൽനിന്ന് ശേഖരിച്ചത്