Jump to content

താൾ:Gadyalathika part-1.djvu/15

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

10

3.ചരിത്രപ്രസിദ്ധമായ ചില വൈരക്കല്ലുകൾ .
          ഇന്ത്യ പണ്ടുപണ്ടേ, നാനാപ്രകാരേണയും, വിശ്വവിശ്രുതമായ ഒരു രാജ്യമായിരുന്നു എന്നുള്ളതു പരക്കേ അറിയുന്ന ഒരു സംഗതിയാണല്ലോ. പാശ്ചാത്യചരിത്രകാരന്മാർ പൂൎവ്വകാലത്തിലേ ഹിന്തുരാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ധനസ്ഥിതിയേപ്പറ്റിയും അന്തഃപുരസ്ത്രീകൾ ആഘോഷദിവസങ്ങളിൽ ധരിക്കാറുണ്ടായിരുന്ന അമൂല്യരത്നങ്ങളേപ്പറ്റിയും, വൎണ്ണിച്ചിട്ടുള്ളതു വായിക്കുമ്പോൾ, ഇത്രയും ധനസമൃദ്ധി ഉണ്ടായിരുന്ന ഒരു കാലം ഇന്ത്യയ്ക്കുണ്ടായിരുന്നുവോ എൎന്നോത്തു നാം ഞെട്ടിപ്പോകുന്നു. "ന്യൂണിസ്സ്" (Nuniz) എന്ന പോൎത്തുഗീസുകാരൻ, ധനസമ്പത്തുകൊണ്ടു ലോകത്തിലുള്ളതിൽ പ്രാഥമ്യത്തെ അൎഹിക്കുന്ന രത്നഖനികൾഇന്ത്യയിൽ ഉണ്ടായിരുന്നുവെന്നും, ഇവയെ, ഇരുപത്തഞ്ചു് "കേററേറാ" 43 കേറററു കൂടിയാൽ കഷ്ടിച്ചു് ഒരുറുപ്പികത്തൂക്കമുണ്ടാകും. അതിലധികമോ തൂക്കമുള്ള രത്നങ്ങളെ രാജാവിന്റെ ഉപയോഗത്തിനു കൊണ്ടുക്കൊടുക്കേണമെന്ന നിശ്ചയത്തിന്മേൽ, ഏല്പിച്ചുകൊടുക്കുക പതിവായിരുന്നുവെന്നും പ്രസ്താവിക്കുന്നു. വിജയനഗരം സാമ്രാജ്യത്തിന്റെ അധഃപതനത്തിനു ശേഷവുംകടി, ചന്ദ്രഗിരിരാജാവിന്റെ അടുക്കൽ 1614-ാമാണ്ടിൽ, മൂന്നു വലിയ പെട്ടികൾ നിറച്ചും വൈരക്കല്ലുകൾ ഉണ്ടായിരുന്നു എന്നു് "ബേറദാസ്"(Barradas) എന്ന ആൾ പറഞ്ഞിരിന്നു.
"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/15&oldid=180197" എന്ന താളിൽനിന്ന് ശേഖരിച്ചത്