താൾ:Gadyalathika part-1.djvu/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

9 പ്പോൾ നായാട്ടിനുവേണ്ടി, കുതിരപ്പുറത്തുകയരി നയാട്ടുനായ്ക്ക ളോടുകൂടി, കാട്ടിലേയ്ക്കു പോയിരിക്കയാണ"; ഏററവും ഇളയവൻ പിതൃമരണവ്യഥയും രാജ്യഭരണക്ലേശവും സഹിച്ചുകൊണ്ടു , രാജ്യസംരക്ഷണ ചെയ്തുപോരുന്നു. നിഷ്പക്ഷപാതിത്വത്തോടുകൂടി വലിയവനും എളിയവനും ഒരുപോലെ ന്യായാനുസൃതമായി വേണ്ടകാര്യങ്ങൾ ചെയ്തുകൊടുക്കുന്നു. അവനെ പ്രജകൾ സ്നേഹിക്കുകയും ചെയ്യുന്നു" എന്ന് അവൻ ഉത്തരം പറഞ്ഞു. ഭിക്ഷു ഉടനെതന്നെ വ്യസനാക്രാന്തനായ ആ രാ‍ജപുത്രനെ അവിടെനിട്ടു , രാജധാനിക്കുനേരെ വേഗത്തിൽ നടന്നു. സിംഹാസനത്തിന്റെ മുമ്പിൽ എത്തിയ ഉടനെ ഭിക്ഷു തന്റെ വസ്ത്രമെല്ലാം വലിച്ചെറിഞ്ഞു് , സ്വച്ഛനീലിമയോടുകൂടിയ രാജവസ്ത്രംധരിച്ച് , രാജധാനിമുഴുവനും ഞെടുങ്ങുമാറു് , അത്യുച്ചത്തിൽ ഇങ്ങിനെ പറഞ്ഞു : -

"എന്റെ പ്രജകളായ നിങ്ങൾ ഒരു കാര്യം ധരിച്ചുകൊണ്ടാലും. നിങ്ങളുടെ രാജാവായ ഞാൻ, എന്റെ കിരീടവും ചെങ്കോലും സിംഹാസനവും സർവ്വസ്വവും , എന്റെ ഇളയപുത്രന്നു് , ഇളയപുത്രന്നു്മാത്രം, നൽകിയിരിക്കുന്നു!" "എന്റെ പ്രിയപുത്രാ!; ഞാൻ നിന്നെ ആലിംഗനം ചെയ്യട്ടെ; പിതാവിന്റെ ഇഷ്ടത്തിനനുസരിച്ചു പ്രവർത്തിക്കുന്ന മകനാണ് , പിതാവിനെ ഏററവും അധികം സ്നേഹിക്കുന്നവൻ."
"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/14&oldid=179325" എന്ന താളിൽനിന്ന് ശേഖരിച്ചത്