Jump to content

താൾ:Gadyalathika part-1.djvu/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

________________

122 മായിരുന്നു. അതുകൊണ്ട് അദ്ദേഹം ഈ സംഗതികളേ രാജകീയസമാജം വകയായുള്ള മാസികയിൽ പ്രസിദ്ധം ചെയ്യുവാൻ അയപ്പിച്ചു. പക്ഷേ സർബർഡൻ സെൻഡർസൺ “സമാധാനം” ( Response) എന്ന പദപ്രയോഗത്തിനു തടസ്ഥം പറയുകയും “വിപരീതശക്തി” അല്ലെങ്കിൽ “പ്രതിബലം” (Reaction) എന്ന പദം പ്രയോഗിക്കേണമെന്നു നിർബ്ബന്ധിക്കുകയും ചെയ്തു. ബോസ്സു ഈ മാററത്തിനു അനുവദിക്കാത്തതുകൊണ്ടു , ആ ഉപന്യാസം പ്രസിദ്ധീകരിക്കാതെ ഇരുന്നു. തന്നിമിത്തം ബോസ്സ് തൻെ പരീക്ഷണനിരീക്ഷണങ്ങളേ സവിസ്തരം പ്രതിപാദിച്ചുംകൊണ്ട് പുസ്തകങ്ങൾ രചിക്കാൻ തുടങ്ങി. ഈ വിഷയങ്ങളേക്കുറിച്ച് അദ്ദേഹം ആറു പുസ്തകങ്ങൾ പ്രസിദ്ധം ചെയ്തു. ജഗദീശചന്ദ്രബോസ്സു സവ രാജ്യങ്ങളിലും സഞ്ചരിച്ചു പ്രധാനനഗരങ്ങളിൽ വെച്ചു തൻറെ ശാസ്ത്രസിദ്ധാന്തങ്ങളെക്കുറിച്ചു പ്രസംഗങ്ങൾ നടത്തി. 1915-ൽ അദ്ദേഹം ഉദ്യോഗത്തിൽ നിന്നു പിരിഞ്ഞു. ബോസ്സ് തൻറെ കണ്ടുപിടുത്തങ്ങളേയൊന്നും സ്വായത്തമായി വെച്ചിട്ടില്ല. അദ്ദേഹത്തിൻറെ ശാസ്ത്രീയപരീക്ഷണക്ഷേത്രത്തിൽ വിദ്യാത്ഥികൾക്കു വേണ്ടുന്ന സവ്വസൗകര്യങ്ങളും അദ്ദേഹം നൽകുകയും ചെയ്യുന്നുണ്ടു്. ജഗദീശബോസ്സ് ഒരു വലിയ സ്വരാജ്യസ്നേഹിയും പ്രാചീനാര്യാ വത്തത്തിൻറ യോഗ്യതകൾ മുഴുവനും ഭാരതമാതാവിൻറ ഭാസുരമായ ഭാവിയിൽ പുനരുജ്ജീവിക്കുമെന്നു വിശ്വസിക്കുന്ന ആളും ആകുന്നു. ശാസ്ത്രജ്ഞശിരോമണി

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/127&oldid=180862" എന്ന താളിൽനിന്ന് ശേഖരിച്ചത്