Jump to content

താൾ:Gadyalathika part-1.djvu/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

123യായ ഇദ്ദേഹം വൈദികകാലത്തുണ്ടായിരുന്ന ജ്ഞാനത്തിൻറ ആരാധകനാണു്. 192 മെയി 10-നു. ജഗദീശബോസ്സു ലണ്ടനിൽ വെച്ചു ചെയ്ത പ്രസംഗം സമാപിച്ചതു ചുവടേ കൊടുക്കും പ്രകാരമായിരുന്നു:- “സൎവ്വ ചരാചരങ്ങളുടേയും അന്തര്യാമിയായി സ്ഥിതി ചെയ്യുന്ന ഒരു ശക്തിയുടേ ഐക്യം, സംസാരിപ്പാൻ സാധിക്കാത്ത ഈ യന്ത്രങ്ങൾ വഴിയായിട്ടാണ് ഞാൻ ഗ്രഹിച്ചത് ......... അപ്പോഴാണു് എനിക്കു മുപ്പതു ശതാബ്ദങ്ങൾക്കുമുമ്പു ഗംഗാനദിയുടേ തീരത്തുവെച്ചു എൻേറ പൂൎവ്വന്മാർ മുക്തകണ്ഠം വിളംബരപ്പെടുത്തീട്ടുളള . ആ മഹാസന്ദേശത്തിൻേറ ഒരു ചെറിയ ഭാഗം മനസ്സിലാക്കുവാൻ സാധിച്ചതു. “ഈ പ്രപഞ്ചത്തിലേ മാറിമാറിക്കൊണ്ടിരിക്കുന്ന നാനാത്വത്തിൻേറ ഉള്ളിൽ സ്ഥിതിചെയ്യുന്ന ഐക്യത്തേ, ഒന്നിനേ, ഗ്രഹിക്കുവാൻ ആക്കു സാധിക്കുന്നുവോ, അനശ്വരമായ സത്യം അവക്കുമാത്രം അറിയാവുന്നതാണ് ; മറെറാരാൾക്കും അതു മനസ്സിലാക്കുവാൻ സാധിക്കുന്നതല്ല. ജഗദീശബോസ്സിൻേറ യോഗ്യത ഇപ്പോൾ സർ പരിഷ്കൃതരാജ്യങ്ങളും അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. യൂറോപ്പ്, അമേരിക്ക മുതലായ രാജ്യങ്ങളിലേ ആളുകൾ, അദ്ദേഹത്താൽ ഉപജ്ഞാതങ്ങളായ സംഗതികളേക്കുറിച്ചു പ്രസംഗങ്ങൾ ചെയ്താൻ അദ്ദേഹത്തേ ക്ഷണിക്കുന്നു. ശാസ്ത്രജ്ഞന്മാർ എല്ലായിടത്തും അദ്ദേഹത്തെ പ്രശംസിക്കുകയും കൊണ്ടാടുകയും ചെയ്യുന്നു.

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/128&oldid=180856" എന്ന താളിൽനിന്ന് ശേഖരിച്ചത്