121 കൊണ്ടു ഭാരതരാജകാര്യൎദശിക്കു് (Secretary of State for India) ഒരു ഹരജി അയച്ചു. ചില യന്ത്രങ്ങൾ പ്രദൎശിപ്പിച്ച ക്ഷൈണ്യം, അദ്ദേഹത്തേ നവംനവമായ പരിശോധനകളിലേയ്ക്കും പ്രേരിപ്പിച്ചു. ഈ പരീക്ഷണങ്ങളേ “സചേതനാതനവസ്തുക്കളുടേ സമാധാനം" (The Response of the Living and Non-Living) എന്ന പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ടു്. ഈ പുസ്തകത്തിൽ, മൃഗങ്ങളും ചെടികളും ലോഹങ്ങളും ഏതേതു പ്രകാരത്തിൽ ഒരുപോലെ പ്രവത്തിക്കുൎന്നുണ്ടെന്നു അദ്ദേഹം വിശദമായി കാണിച്ചിരിക്കുന്നു. 'സിരാപ്രേര കങ്ങളു' ടേ (Nervous stimuli) പ്രവൎത്തി ഇവയിലെല്ലാം ഒരുപോലെ പ്രതിഫലിക്കുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. ഉഷ്ണം, തേജസ്സ്, ശബ്ദം, വിദ്യുച്ഛക്തി ( Heat, Light, Sound, Electricity) എന്നിവയെല്ലാം പ്രേരകങ്ങളായി പ്രവത്തിക്കും. 'ക്ലോറഫോം', 'ഈദർ', എന്നീ ബോധഹരൗഷധങ്ങൾ, പാഷാണം മുതലായ വിഷവസ്തുക്കൾ, 'പൊട്ടെസിയം ബ്രോമൈഡു് പോലെയുള്ള നിരുന്മേഷക സാധനങ്ങൾ, മദ്യം മുതലായ ഉത്തേജകപദാത്ഥങ്ങൾ, എന്നിതുകളുടേ പ്രയോഗഫലം മൃഗങ്ങൾ, ചെടികൾ, ലോഹങ്ങൾ എന്നിവയിന്മേലെല്ലാം ഒരുപോലെയാണെന്ന് ജഗദീശബോസ്സ് സ്ഥാപിച്ചിരിക്കുന്നു. കൈംബ്രിഡ്ഡിലേ സുപ്രസിദ്ധശരീരശാസ്ത്രജ്ഞനായ സർ മൈക്കേൽ ഫോസ്റ്റൎക്കു്, ശ്രീമാൻ ബോസ്സു തൻേറ പരീക്ഷണഫലങ്ങളെ കാണിച്ചു കൊടുത്തു. അദ്ദേഹത്തിനുണ്ടായ സന്തോഷം സീമാതീത
താൾ:Gadyalathika part-1.djvu/126
ദൃശ്യരൂപം