താൾ:Gadyalathika part-1.djvu/125

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

120 ഒരു ഇലവെച്ചു വിദ്യുച്ഛക്തിയുടേ പ്രയോഗംകൊണ്ടു് അതിൻെറ ഛായ എടുത്തു. ബോസ്സിൻേറ രണ്ടാമത്തേ പരീക്ഷണം പരമാണുക്കളുടേ (Molecules) ശക്തിയേക്കുറിച്ചായിരുന്നു. ഉരുക്കുകൊണ്ടുണ്ടാക്കീട്ടുള്ള ചില യന്ത്രങ്ങൾ പരീക്ഷണാരംഭത്തിൽ പ്രദൎശിപ്പിക്കുന്ന സ്പൎശബോധം Sensitiveness) കുറേ പരീക്ഷണങ്ങൾക്കുശേഷം കാണിക്കുന്നില്ലെന്നും പക്ഷേ കുറേ സമയം വിശ്രമം അനുവദിക്കുന്നതായാൽ അതുകളുടേ ശക്തി തിരിച്ചു വരുമെന്നും ബോസ്സ് കണ്ടുപിടിച്ചു. ഈ ശക്തിഹീനത കഠിനമായ പ്രവൃത്തിചെയ്താൽ മനുഷ്യക്കും മററും അനുഭൂതമാകുന്ന ക്ഷീണത്തിനു സമാനമാണെന്നു ബോസ്സ് പ്രസ്താവിച്ചു. കുറേ അധികം ദിവസം വിശ്രമം അനുവദിക്കുന്നതായാൽ, മടികൊണ്ടു' അതുകളുടെ സ്പൎശ ബോധശക്തി ഇല്ലാതായിത്തീരുമെന്നും അദ്ദേഹം കണ്ടു പിടിച്ചു. ഈ വിജ്ഞാനങ്ങളെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം ചില ശാസ്ത്രീയസിദ്ധാന്തങ്ങളെ പുറപ്പെടുവിച്ചു. ഇദ്ദേഹത്തിൻറെ ശാസ്ത്രീയ സിദ്ധാന്തങ്ങൾ ഇംഗ്ലണ്ടിലേ ശാസ്ത്രജ്ഞന്മാരുടെ ശ്രദ്ധയേ ആകഷിച്ചു. ഇതിൻേറ ഫലമായി ആധുനികശസ്ത്രക്രിയയുടേ പ്രണേതാവും രാജകീയ സമാജത്തിന്റെ അപ്പോഴത്തേ അദ്ധ്യക്ഷനും ആയ ലിസ്റ്റർ പ്രഭുവും മറെറല്ലാ ശാസ്ത്രജ്ഞന്മാരും കൂടി, ഉയന്നതരം ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുവാൻ വേ ണ്ടി കല്ക്കത്തയിൽ ഒരു വലിയ പരീക്ഷണശാല (Laboratory) ഏൎപ്പെടുത്തേണ്ടതാണെന്നു കാണിച്ചും

"https://ml.wikisource.org/w/index.php?title=താൾ:Gadyalathika_part-1.djvu/125&oldid=186483" എന്ന താളിൽനിന്ന് ശേഖരിച്ചത്